Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:32 AM IST Updated On
date_range 14 Feb 2022 5:32 AM ISTതാലൂക്ക് ആശുപത്രി റോഡ് പുനരുദ്ധാരണം തുടങ്ങി
text_fieldsbookmark_border
പീരുമേട്: ദേശീയപാതയിൽനിന്ന് താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൂർണമായും തകർന്ന റോഡിലൂടെ യാത്ര ക്ലേശകരമായിരുന്നു. ആബുലൻസുകളും രോഗികളുമായി വരുന്ന മറ്റ് വാഹനങ്ങളും കുഴികളിൽ വീഴുന്നത് യാത്രക്ക് തടസ്സം സൃഷ്ടിച്ചു. റോഡിൽ ടാറിങ്ങിന് പകരം ഇന്‍റർലോക്ക് ചെയ്താണ് നവീകരിക്കുന്നത്. ഇതോടൊപ്പം ഇരുവശങളും കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കും. അഴുത ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ. ചിത്രവിവരണം idl_ pmd - 1 ആശുപത്രി റോഡിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
