Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:30 AM IST Updated On
date_range 14 Feb 2022 5:30 AM ISTതകർന്ന റോഡിൽ വാഴനട്ട് പ്രതിഷേധം
text_fieldsbookmark_border
കട്ടപ്പന: പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള തകർന്ന റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികളും വ്യാപാരികളും ചേർന്ന് റോഡിൽ വാഴ നട്ടു. ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാൽനടക്കാരും കടന്നു പോകുന്ന റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. ഈ റോഡിലെ കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. ഇതിൽ പ്രതിഷേധിച്ചാണ് ഓട്ടോ തൊഴിലാളികളും വ്യാപാരികളും റോഡിൽ വാഴ നട്ടത്. നഗരസഭക്കുകീഴിലെ നിരവധി റോഡുകളാണ് അധികൃതരുടെ അനാസ്ഥ മൂലം ശോച്യാവസ്ഥയിലായത്. പ്രതിഷേധ സമരത്തിന് ജിബിൻ മാത്യു, വി.എൻ. മുരളീധരൻ, ലിജു ജോയി, കുഞ്ഞുമോൻ ജേക്കബ്, എം.കെ. ബിജു, സജി വർഗീസ്, ദേവദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story