Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതടസ്സമായി വനം...

തടസ്സമായി വനം വകുപ്പ്​; പതിപ്പള്ളി-മേമ്മുട്ടം റോഡിന്‍റെ നിർമാണം മുടങ്ങി

text_fields
bookmark_border
തടസ്സമായി വനം വകുപ്പ്​; പതിപ്പള്ളി-മേമ്മുട്ടം റോഡിന്‍റെ നിർമാണം മുടങ്ങി
cancel
മൂലമറ്റം: വനം വകുപ്പിന്‍റെ തടസ്സത്തെത്തുടർന്ന് പതിപ്പള്ളി മേമ്മുട്ടം വഴി ഉളുപ്പൂണി റോഡിന്‍റെ നിർമാണം മുടങ്ങി. റോഡിന് ഇരുവശത്തും ഐറിഷ് ഓട നിർമിച്ചില്ലെങ്കിൽ റോഡ് പൊളിഞ്ഞുപോകുന്നതിന് സാധ്യതയേറെയാണ്. പക്ഷേ ഓട നിർമാണത്തിന്​ വനം വകുപ്പ്​ തടസ്സം നിൽക്കുന്നെന്നാണ്​ പരാതി. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ കോൺക്രീറ്റിന്‍റെ അടിവശത്തെ മണ്ണ് ഒലിച്ചുപോയി റോഡ് തകരാറിലായിരുന്നു. ഒട്ടേറെ തടസ്സങ്ങളുണ്ടായ ഈ റോഡിന്‍റെ നിർമാണത്തിന് കോടതി വഴി കേസുകൾക്കുശേഷമാണ് നിർമാണം തുടങ്ങാനായത്. എന്നാൽ, ഇപ്പോൾ റോഡിന്‍റെ മുന്നോട്ടുള്ള നിർമാണ ജോലി തടസ്സപ്പെട്ടിരിക്കുകയാണ്. ഐറിഷ് ഓട നിർമിച്ചില്ലെങ്കിൽ റോഡ് തകർന്നുപോകുമെന്നാണ് വിദഗ്​ധർ പറയുന്നത്. tdl mltm 2 കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ കോൺക്രീറ്റിന്‍റെ അടിവശത്തെ മണ്ണ് ഒലിച്ചുപോയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story