Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:34 AM IST Updated On
date_range 13 Feb 2022 5:34 AM ISTഅനധികൃതമായി വെട്ടിക്കടത്താൻ ശ്രമിച്ച ഒരുലോഡ് തടി പിടികൂടി
text_fieldsbookmark_border
അടിമാലി: അനധികൃതമായി വെട്ടിക്കടത്താൻ ശ്രമിച്ച ഒരു ലോഡ് മരവും വാഹനവും വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ബൈസൺവാലി പൊട്ടൻകാട് മഞ്ഞപ്പള്ളിയിലാണ് സംഭവം. അനധികൃതമായി മരം മുറിച്ചുകടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ജീവനക്കാർ എത്തിയത്. പരിശോധനയിൽ മതിയായ രേഖകളില്ലാതെ മുറിച്ച തടിയും വാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ബോഡിമെട്ട് ഫോറസ്റ്റ് സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ക്രിസ്റ്റോ ജോസഫ്, മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ കണ്ടെത്താൻ അന്വഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജകുമാരിയിൽ കഴിഞ്ഞ ദിവസവും മുറിച്ചുകടത്തിയ തടി പിടികൂടിയിരുന്നു. idl adi 7 timber ചിത്രം - വനപാലകർ പിടികൂടിയ ലോറിയും തടിയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
