Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓട്ടോ മോഷണം; അഞ്ചുപേർ...

ഓട്ടോ മോഷണം; അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തയാളും പീരുമേട്: പാമ്പനാറ്റിൽനിന്ന് ഓട്ടോ മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കട്ടപ്പന സ്വദേശി രവീന്ദ്രൻ (47), കുമളി സ്വദേശികളായ മുരളീധരൻ (62), ബിജു (47), അനീഷ് ഗോപാലൻ (42) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 20നാണ് സംഭവം. പാമ്പനാർ ഫാർമസി വളവിൽ പാർക്ക് ചെയ്ത പാമ്പനാർ സ്വദേശി വെച്ചുരാത്ത് മജീദിന്‍റെ ഓട്ടോയാണ് മോഷ്ടിച്ചത്. പഴയ പാമ്പനാർ പമ്പിന് സമീപമെത്തിയ ഓട്ടോ തിരിച്ച് കുമളി ഭാഗത്തേക്ക് പോകുന്നതായി സി.സി ടി.വി ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച വൈകീട്ട് നാലോടെ ഓട്ടോ പാമ്പനാറ്റിൽ എത്തി. ഓട്ടോ ഡ്രൈവർമാർ തിരിച്ചറിഞ്ഞ്​ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച ഓട്ടോ കുമളിയിൽ വിറ്റതായും മറ്റൊരു ഓട്ടോയുടെ നമ്പർ രേഖപ്പെടുത്തി ഓടുന്നതായും കണ്ടെത്തിയത്. ഓട്ടോയുടെ എൻജിൻ നമ്പർ, ഷാസി നമ്പർ എന്നിവ മാറ്റി രേഖപ്പെടുത്തിയ വർക് ഷോപ് ജീവനക്കാർ ഉൾപ്പെടെയാണ്​ അറസ്റ്റിലായത്​. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്ത് സബ് ജയിലേക്ക് അയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story