Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:32 AM IST Updated On
date_range 13 Feb 2022 5:32 AM ISTതകർന്ന ഓടയുടെ സ്ലാബിനിടയിൽ കാൽ കുടുങ്ങി മാധ്യമപ്രവർത്തകന് പരിക്ക്
text_fieldsbookmark_border
കട്ടപ്പന: ഉപ്പുതറയിൽ തകർന്ന ഓടയുടെ സ്ലാബിനിടയിൽ കാൽ കുടുങ്ങി മാധ്യമപ്രവർത്തകന് പരിക്കേറ്റു. ഉപ്പുതറ വേലിക്കകത്ത് സിജോ ഫിലിപ്പിന്റെ കാലാണ് തകർന്ന സ്ലാബിനിടയിൽ കുടുങ്ങിയത്. ബൈക്കിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് കാൽ സ്ലാബിനിടയിൽപെട്ടത്. ഉപ്പുതറ ടൗണിലെ സ്ലാബുകൾ തകർന്ന് അപകടഭീഷണി ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. പൊതുമരാമത്തിന്റെ അധീനതയിലാണ് റോഡും ഓടയും. എന്നാൽ, വർഷങ്ങളായി പൊതുമരാമത്ത് വകുപ്പ് ഓടയുടെ അറ്റകുറ്റപ്പണി നടത്താൻ നടപടി സ്വീകരിച്ചിട്ടില്ല. തകർന്ന ഓടയുടെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
