Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:31 AM IST Updated On
date_range 13 Feb 2022 5:31 AM ISTആനവിരട്ടി-മാങ്കടവ്-ഇരുനൂറേക്കര്‍ റോഡ് നിർമാണത്തിന് തുടക്കം
text_fieldsbookmark_border
തൊടുപുഴ: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ ആനവിരട്ടി മാങ്കടവ് ഇരുനൂറേക്കര്‍ റോഡിന്റെ നിർമാണം തുടങ്ങി. മാങ്കടവ് തടിക്ക സിറ്റിയില്‍ നടന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സോളി ജീസസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു രാജേഷ്, വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി. ജോണ്‍സന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എന്‍. സജികുമാര്‍, റോയി പാലക്കല്‍, ഉദ്യോഗസ്ഥപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് ആറ് കി.മീറ്ററിലധികമുള്ള റോഡിന്റെ നിർമാണം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയെയും അടിമാലി-കുമളി ദേശീയപാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബൈപാസായികൂടി ഈ പാതയെ ഉപയോഗിക്കാം. എട്ട് മീറ്റര്‍ വീതിയിലാണ് റോഡ് നിർമിക്കുന്നത്. കലുങ്കുകള്‍, സംരക്ഷണ ഭിത്തി, ഓട എന്നിവയും റോഡിന്റെ ഭാഗമായി നിർമിക്കും. 620 പേര്‍ക്ക് കോവിഡ്; 1884 പേർക്ക് രോഗമുക്തി തൊടുപുഴ: ഇടുക്കി ജില്ലയില്‍ 620 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1884 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത എട്ടുകേസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആലക്കോട് ചിലവ് സ്വദേശിനി (17), ആലക്കോട് അഞ്ചിരി സ്വദേശിനി (13), വെള്ളിയാമറ്റം ഇളംദേശം സ്വദേശി (49), കരിങ്കുന്നം സ്വദേശിനി (60), കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശിനി (13), തൊടുപുഴ ഏഴല്ലൂർ സ്വദേശി (56), തൊടുപുഴ ഈസ്റ്റ് സ്വദേശി (41), കട്ടപ്പന സ്വദേശി (ഒമ്പത്) എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 25, ആലക്കോട് 7, അറക്കുളം 14 , അയ്യപ്പൻകോവിൽ 13, ബൈസൺവാലി 4, ചക്കുപള്ളം 17, ദേവികുളം 2, ഇടവെട്ടി 8, ഏലപ്പാറ 5, ഇരട്ടയാർ 5, കഞ്ഞിക്കുഴി 12, കാമാക്ഷി 14, കാഞ്ചിയാർ 18, കാന്തല്ലൂർ 1, കരിമണ്ണൂർ 14, കരിങ്കുന്നം 10, കരുണാപുരം 21, കട്ടപ്പന 39, കോടിക്കുളം 7, കൊക്കയാർ 6, കൊന്നത്തടി 14, കുടയത്തൂർ 8, കുമാരമംഗലം 14, കുമളി 13, മണക്കാട് 13, മാങ്കുളം 3, മറയൂർ 3, മരിയാപുരം 7, മുട്ടം 7, നെടുങ്കണ്ടം 30, പള്ളിവാസൽ 4, പാമ്പാടുംപാറ 10, പീരുമേട് 6, പെരുവന്താനം 17, പുറപ്പുഴ 12, രാജാക്കാട് 8, രാജകുമാരി 2, സേനാപതി 1, തൊടുപുഴ 59, ഉടുമ്പൻചോല 5, ഉടുമ്പന്നൂർ 15, ഉപ്പുതറ 9, വണ്ടന്മേട് 41, വണ്ടിപ്പെരിയാർ 4, വണ്ണപ്പുറം 14, വാത്തിക്കുടി 15, വാഴത്തോപ്പ് 21, വെള്ളത്തൂവൽ 12, വെള്ളിയാമറ്റം 11.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story