Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓടയിലേക്ക്...

ഓടയിലേക്ക് മലിനജലമൊഴുക്കൽ; നടപടിയുമായി നഗരസഭ

text_fields
bookmark_border
തൊടുപുഴ: നഗരത്തിൽ ഓടക്ക്​ ഉള്ളിലേക്ക്​ പൈപ്പ്​ സ്ഥാപിച്ച്​ കെട്ടിട ഉടമകൾ മലിനജലമൊഴുക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതോടെ കർശന നടപടിയുമായി നഗരസഭ​. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ഷാപ്പുംപടിക്കുസമീപം ഓടക്ക്​ ഉള്ളിലേക്ക് പി.വി.സി പൈപ്പ് സ്ഥാപിച്ച് മലിനജലം ഒഴുക്കിയതിന് സമീപത്തെ കെട്ടിട ഉടമക്ക്​ 25,000 രൂപ പിഴ ചുമത്തി. മൂന്നുദിവസത്തിനകം പൈപ്പ് നീക്കം ചെയ്യാനും നിര്‍ദേശിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. നഗരസഭ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്‍റ്​ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെനിന്ന്​ കടുത്ത ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നഗരസഭ ശുചീകരണ തൊഴിലാളികള്‍ ഓട തുറന്ന്​ പരിശോധിച്ചത്. സാധാരണ വേനല്‍ക്കാലത്ത് വെള്ളമൊഴുക്ക്​ നിലച്ച ഓടയിലൂടെ വലിയ തോതില്‍ വെള്ളമൊഴുക്ക്​ ശ്രദ്ധയില്‍പെടുകയായിരുന്നു. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍നിന്നും ശുചിമുറിയില്‍നിന്നും ഉൾപ്പെടെ മലിനജലം ഓടയിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയത്. പൈപ്പ് നീക്കം ചെയ്യണമെന്ന് കെട്ടിട ഉടമയെ വിളിച്ചുവരുത്തി താക്കീത്​ നല്‍കി. കെട്ടിടങ്ങളില്‍ നിന്നും പൈപ്പുവെച്ച് ഓടയിലേക്ക് മലിനജലം ഒഴുക്കുന്നതുമൂലം പലഭാഗത്തും മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥയാണ്​. നഗരത്തിൽ പലയിടങ്ങളിലും ഇത്തരത്തിൽ ഓടകളിലേക്ക്​ മാലിന്യം തുറന്നുവിടുന്നുണ്ട്​. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. മലിനജലം ഒഴുക്കുന്ന ആളുകളെ കണ്ടെത്തി നോട്ടീസ്​ നൽകും. തുടർന്ന്​ പിഴയും ഈടാക്കും. വ്യാപാരസ്ഥാപനങ്ങളുടെ ഔട്ട്​ലെറ്റുകൾ, ഹോട്ടലുകൾ, തൊടുപുഴയാറിനോട്​ ചേർന്ന്​ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊക്കെ പരിശോധന നടത്തുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ഇടവെട്ടി ശ്രീകൃഷ്ണ ​ക്ഷേത്രം പുനഃപ്രതിഷ്ഠ നാളെ തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന്‍റെ പുനഃപ്രതിഷ്ഠ തിങ്കളാഴ്ച രാവിലെ 8.30നുശേഷം ക്ഷേത്രം തന്ത്രി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്‍റെയും മേൽ​ശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുനഃപ്രതിഷ്ഠാ ചടങ്ങുകൾ 17 വരെ തുടരും. ചൊവ്വാഴ്ച ഉപദേവന്മാരായ ശിവൻ, ഗണപതി, സുബ്രഹ്​മണ്യൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയും നടക്കും. 1975 മുതലുള്ള മുൻ ഭരണസമിതി അംഗങ്ങളെയും നവീകരണസമിതി അംഗങ്ങളെയും കിടങ്ങൂർ ദേവസ്വത്തിന്‍റെ ഊരാഴ്മയിലുള്ള ക്ഷേത്ര ദേവസ്വം ട്രസറ്റ്​ രക്ഷാധികാരിയും കിടങ്ങൂർ ദേവസ്വം മാനേജറുമായ എൻ.പി. ശ്യാംകുമാർ നമ്പൂതിരി ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ആദരിക്കും. തിങ്കളാഴ്ച നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക്​ ശേഷം നാണയപ്പറ നിറക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്‍റ്​ വി.ബി. ജയൻ, സെക്രട്ടറി സിജു.ബി, പുനരുദ്ധാരണ സമിതി കൺവീനർ എം.ആർ. ജയകുമാർ, നവീകരണ സമിതി കൺവീനർ പി.ആർ. സുധീർ കുമാർ, ക്ഷേത്രം മാനേജർ സതീഷ് കെ.ആർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story