Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:29 AM IST Updated On
date_range 13 Feb 2022 5:29 AM ISTദേവികുളം മണ്ഡലത്തില്‍ ആറ് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷൻ
text_fieldsbookmark_border
അടിമാലി: ദേവികുളം മണ്ഡലത്തിലെ ആറ് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാർജിങ് സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി അഡ്വ. എ. രാജ എം.എല്‍.എ പറഞ്ഞു. മൂന്നാര്‍, അടിമാലി, ഇരുമ്പുപാലം, ആനച്ചാല്‍, മറയൂര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലാകും സ്റ്റേഷനുകൾ നിര്‍മിക്കുക. ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഓട്ടോകള്‍ തുടങ്ങിയവ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്‌റ്റേഷന്‍ മൂന്നാറില്‍ നിര്‍മിക്കും. മറ്റിടങ്ങളില്‍ ഇരുചക്രവാഹനങ്ങളും ഓട്ടോകളും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്‌റ്റേഷനുകളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story