Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജനവാസ കേന്ദ്രത്തിലെ...

ജനവാസ കേന്ദ്രത്തിലെ ആനക്കൂട്ടത്തെ തുരത്താൻ നടപടിയില്ല

text_fields
bookmark_border
ജനവാസ കേന്ദ്രത്തിലെ ആനക്കൂട്ടത്തെ തുരത്താൻ നടപടിയില്ല
cancel
പീരുമേട്: ജനവാസ കേന്ദ്രത്തിൽ തമ്പടിച്ച ആനക്കൂട്ടത്തെ വനത്തിലേക്ക് മടക്കിവിടാൻ വനംവകുപ്പ് തയാറാകാത്തതിൽ പ്രതിഷേധം ശക്തം. പീരുമേട്-കരണ്ടകപ്പാറ-കുട്ടിക്കാനം റോഡിലും പരിസര പ്രദേശങ്ങളിലുമാണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ തെങ്ങുകളും കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. നിരവധി വാഹനങ്ങളും കാൽനടക്കാരും കടന്നുപോകുന്ന വഴിയിൽ ആനയുടെ സാന്നിധ്യം ജനത്തെ ഭീതിയിലാക്കുന്നു. ദേശീയപാത-183നുസമീപം മരിയഗിരി സ്കൂളിന് എതിർവശം വനംവകുപ്പിന്‍റെ നീർവേങ്ങ പ്ലാന്‍റേഷനിലാണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. വെള്ളവും ഈറ്റക്കാടും ഉള്ളതിനാൽ ഇവിടെനിന്ന്​ വിട്ടുപോകുന്നില്ല. ആനയുടെ സാന്നിധ്യം വനം വകുപ്പിനെ അറിയിച്ചിട്ടും വനത്തിലേക്ക് തുരത്താൻ സാധിച്ചിട്ടില്ല. പ്രദേശവാസികൾ ഭീതിയിൽ കഴിയുമ്പോഴും നടപടിയെടുക്കാത്തതിൽ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മനോജ് രാജൻ പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story