Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പനയിൽ മൗനജാഥ...

കട്ടപ്പനയിൽ മൗനജാഥ നടത്തി

text_fields
bookmark_border
കട്ടപ്പനയിൽ മൗനജാഥ നടത്തി
cancel
കട്ടപ്പന: ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ കട്ടപ്പനയിലെ വ്യാപാരി സമൂഹം അനുശോചിച്ചു. രാവിലെ ഛായാചിത്രം സ്ഥാപിച്ച്​ പുഷ്പാർച്ചന നടത്തി. തുടർന്ന് ടൗണിൽ മൗനജാഥ നടന്നു. വ്യാപാരികളുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന്​ കട്ടപ്പന മർച്ചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്റ്‌ എം.കെ. തോമസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ മരണം വ്യാപാര മേഖലക്കും സംഘടനക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ്‌ കെ.എൻ. ദിവാകരൻ, ജില്ല ജനറൽ സെക്രട്ടറി കെ.പി. ഹസൻ എന്നിവർ പറഞ്ഞു. മൗനജാഥക്ക് അസോസിയേഷൻ പ്രസിഡന്‍റ്​ എം.കെ. തോമസ്, ജില്ല വൈസ് പ്രസിഡന്‍റ്​ സി.കെ. മോഹനൻ, കെ.പി. ബഷീർ, പൊന്നച്ചൻ ജോസഫ്, സിബി വർക്കി, ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ പി.കെ. മാണി, അസോസിയേഷൻ സെക്രട്ടറിമാരായ എ.എച്ച്.​ കുഞ്ഞുമോൻ, പി.കെ. ജോഷി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ. വ്യാപാരി നേതാവ്‌ ടി. നസിറുദ്ദീന്റെ മരണത്തിൽ അനുശോചിച്ച്​ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ മർച്ചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ എം.കെ. തോമസ് ആദരാഞ്ജലി അർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story