Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:30 AM IST Updated On
date_range 12 Feb 2022 5:30 AM ISTഭിന്നശേഷിക്കാര്‍ക്ക് സഹായഹസ്തം
text_fieldsbookmark_border
മൂന്നാര്‍: കോവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന ഭിന്നശേഷിക്കാർക്ക് ധനസഹായ വിതരണം നടന്നു. വിജയപുരം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി, രേഹാസ്വിസ് പ്രോജക്ട് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സഹായ വിതരണം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് ഉദ്ഘാടനം ചെയ്തു. വിജയപുരം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി റീജനല്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍ അധ്യക്ഷതവഹിച്ചു. പോഷകാഹാര കിറ്റ് വിതരണ ഉദ്ഘാടനം മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രവീണ രവികുമാര്‍ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം. ഭവ്യ, ഫാ. മൈക്കല്‍ വലയിഞ്ചിയില്‍, ഫാ. വിക്ടര്‍ ജോര്‍ജ്, സിസ്റ്റര്‍ ഫിലോ, അഭിരാമി, ജോയി ആന്‍റണി തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
