Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപട്ടികജാതി ബാലികയുടെ...

പട്ടികജാതി ബാലികയുടെ കൊലപാതകം: പ്രതിക്ക്​ സർക്കാർ രക്ഷാകവചം ഒരുക്കുന്നു -ജെബി മേത്തർ

text_fields
bookmark_border
പട്ടികജാതി ബാലികയുടെ കൊലപാതകം പ്രതിക്ക്​ സർക്കാർ രക്ഷാകവചം ഒരുക്കുന്നു -ജബി മേത്തർ ചെറുതോണി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുള്ള പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അർജുനന് രക്ഷാകവചം ഒരുക്കാനാണ്​ സർക്കാറും പൊലീസും ശ്രമിക്കുന്നതെന്ന് മഹിള കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ്​ ജെബി മേത്തർ ആരോപിച്ചു. പട്ടികജാതി പീഡനനിയമം പ്രതിക്കെതിരെ ചുമത്താത്തത്​ മനഃപൂർവമാണ്. നിർധന കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും ജെബി ആവശ്യപ്പെട്ടു. മഹിള കോൺഗ്രസ് നേതൃയോഗം ഇടുക്കി ജവഹർ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ത്രിതല പഞ്ചായത്ത്​ ജനപ്രതിനിധികളെപ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കാലുമാറ്റി പഞ്ചായത്തുകളുടെ ഭരണം അട്ടിമറിക്കുന്ന ജില്ലയിലെ സി.പി.എം നടപടി ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യ വെല്ലുവിളിയാണെന്നും അവർ പറഞ്ഞു. യോഗത്തിൽ ജില്ല പ്രസിഡന്‍റ്​ ഇന്ദു സുധാകരൻ അധ്യക്ഷതവഹിച്ചു. ഇടുക്കി, തൊടുപുഴ, ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട് നിയോജകമണ്ഡലങ്ങളിലെ മഹിള കോൺഗ്രസ്​ നേതാക്കളുടെ യോഗമാണ് ഇടുക്കി ജവഹർഭവനിൽ ചേർന്നത്. ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തി. എ.പി. ഉസ്മാൻ, ലീലമ്മ ജോസ്, മോളി മൈക്കിൾ, മഞ്‌ജു ജീൻസ്, നിഷ സോമൻ, ആൻസി തോമസ്, മിനിപ്രിൻസ്, ഷൈബി ജിജി, മിനി സാബു, ഹാജറ സെയ്തുമുഹമ്മദ്, ശശികല രാജു, സാലി ബാബു, വത്സന്മ ജോസ്, സ്വർണലത അപ്പുക്കുട്ടൻ, ആലീസ് ജോസ് തുടങ്ങിയവർ സംസാരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല നേതൃസംഗമം നാളെ തൊടുപുഴ: സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പിൽ രൂപപ്പെടുത്തിയ കർമരേഖ വിശദീകരിക്കുന്നതിന്​ യൂത്ത് ലീഗ് ജില്ല നേതൃസംഗമം ഞായറാഴ്ച ഉച്ചക്ക്​ 1.30ന് തൊടുപുഴ ഉത്രം റെസിഡൻസിയിൽ നടക്കും. യോഗത്തിൽ യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളന പ്രഖ്യാപനവും ഉണ്ടാകും. യൂത്ത് ലീഗ് ജില്ല കൗൺസിൽ അംഗങ്ങൾ, നിയോജക മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത്/മുനിസിപ്പല്‍ പ്രസിഡന്‍റ്​, ജനറൽ സെക്രട്ടറിമാർ എന്നിവരാണ് നേതൃസംഗമത്തിൽ പങ്കെടുക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം നിർവഹിക്കുമെന്ന്​ ജില്ല പ്രസിഡന്‍റ്​ പി.എച്ച്‌. സുധീർ, ജനറൽ സെക്രട്ടറി നിസാർ പഴേരി, ട്രഷറർ കെ.എസ് അബ്ദുൽ കലാം എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story