Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിലയില്ല; റോബസ്റ്റ...

വിലയില്ല; റോബസ്റ്റ കർഷകരും ദുരിതത്തിൽ

text_fields
bookmark_border
അടിമാലി: പ്രളയദുരിതവും കോവിഡ് പ്രതിസന്ധിയും അതിജീവിക്കുന്നതിനിടയിലെ വിലയിടിവ് റോബസ്റ്റ വാഴ കർഷകരെ ദുരിതത്തിലാക്കുന്നു. കായ കിലോക്ക്​ എട്ട് രൂപയാണ് ലഭിക്കുന്നത്. പാട്ടത്തിനെടുത്ത സ്ഥലത്തും മറ്റും കൃഷി നടത്തുന്നവരാണ് മുതൽമുടക്ക് പോലും തിരിച്ചുകിട്ടാതെ വെട്ടിലായത്. കടുത്ത പ്രതിസന്ധിയിലാണ് റോബസ്റ്റ കൃഷി ചെയ്തവർ. വിത്തും വളവും കൂലിച്ചെലവും എല്ലാം കഴിഞ്ഞ് കർഷകന് മിച്ചം ഒന്നും കിട്ടാത്ത അവസ്ഥയാണ്. ഒരു വാഴക്ക് എൺപതിലധികം രൂപയാണ് കർഷകന് ചെലവ്​ വരുന്നത്. റോബസ്റ്റ, പാളയൻകോടൻ പോലുള്ള ഇനങ്ങൾ വാങ്ങാൻ പോലും പലപ്പോഴും വ്യാപാരികൾ തയാറാവുന്നുമില്ല. വിലക്കുറവിന് പുറമേ രോഗ, കീടബാധകളും കൃഷിയെ ബാധിക്കുന്നുണ്ട്​. ഒരു വർഷം നീളുന്ന കഠിനാധ്വാനത്തിന്​ വേണ്ടത്ര ഫലം ലഭിക്കാതെ വരുന്നതിനാൽ റോബസ്റ്റ കൃഷിയിൽനിന്ന്​ കർഷകർ കൂട്ടത്തോടെ പിന്മാറുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story