Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:31 AM IST Updated On
date_range 11 Feb 2022 5:31 AM ISTസഹകരണ ബാങ്ക് നിയമനത്തിൽ അഴിമതിയെന്ന്
text_fieldsbookmark_border
കട്ടപ്പന: ശാന്തിഗ്രാം സർവിസ് സഹകരണ ബാങ്കിലെ നിയമനത്തിൽ അഴിമതി നടന്നതായി യൂത്ത് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അർഹരായ ഉദ്യോഗാർഥികൾക്ക് നിയമനം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്. ബാങ്കിൽ ഒഴിവ് വന്ന നാലു തസ്തികകളിലേയ്ക്ക് നടന്ന നിയമനത്തിൽ വൻ തുക കോഴ വാങ്ങിയതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. സി.പി.എം നേതാക്കൾ തമ്മിലെ അഭിപ്രായ വ്യത്യാസമാണ് അർഹരായ ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കാൻ തടസ്സം. വാർത്തസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, അരുൺ സേവ്യർ, സെബിൻ അബ്രഹാം, അച്ചുക്കുട്ടൻ സാബു, വി.സി. ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story