Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:29 AM IST Updated On
date_range 11 Feb 2022 5:29 AM ISTഅതിർത്തി വനമേഖലയിൽ അജ്ഞാത സംഘമെന്ന് പരാതി
text_fieldsbookmark_border
നെടുങ്കണ്ടം: അതിര്‍ത്തി വനമേഖലയില്‍ അജ്ഞാത സംഘം ക്യാമ്പ് ചെയ്യുന്നതും അണക്കരമെട്ടില്‍ ദേഹമാസകലം കരിഓയില്‍ പൂശിയ രണ്ടുപേരെ കണ്ടതും അതിര്‍ത്തി പട്ടണത്തിലെ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ഷെഡുകളില്‍ രാത്രി ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതും ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ അണക്കരമെട്ടില്‍നിന്ന് തൂക്കുപാലത്തേക്ക് പോയ ജീപ്പ് ഡ്രൈവറാണ് ശരീരം മുഴുവൻ കരിഓയില്‍ തേച്ച രണ്ടുപേരെ കണ്ടത്. ജീപ്പ് ഡ്രൈവറെ കണ്ടതോടെ ഇരുവരും സമീപത്തെ ഏലക്കാട്ടിലേക്ക് ഓടിമറഞ്ഞു. പ്രദേശവാസികള്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവര്‍ തമിഴ്‌നാട് വനത്തില്‍നിന്ന് കയറി വന്നതായാണ് സംശയം. നെടുങ്കണ്ടം പൊലീസും തമിഴ്‌നാട് വനംവകുപ്പും സംയുക്തമായി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തമിഴ്‌നാട്ടില്‍നിന്നുള്ള കഞ്ചാവ് കടത്തുകാരാണെന്ന സംശയത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story