Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:29 AM IST Updated On
date_range 11 Feb 2022 5:29 AM ISTനഗരസഭയിലേക്ക് പുതിയ നിയമനമില്ലെന്ന് കൗൺസിൽ; പ്രതിഷേധവുമായി ജീവനക്കാർ
text_fieldsbookmark_border
കട്ടപ്പന: നഗരസഭയിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടെന്ന് അടിയന്തര കൗൺസിൽ യോഗത്തിൽ തീരുമാനം. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ നഗരസഭ ഓഫിസിന് മുന്നിൽ ധർണ നടത്തി. നഗരസഭക്ക് അധിക ബാധ്യത ഉണ്ടാക്കുമെന്നതിനാൽ പുതിയ തസ്തികകൾ വേണ്ടന്നാണ് തീരുമാനം. താൽക്കാലിക ജീവനക്കാരുൾപ്പെടെ 34 പേരാണ് നഗരസഭയിൽ ജോലി ചെയ്യുന്നത്. ഗ്രേഡ് മൂന്നിലുള്ള നഗരസഭയെ ബി ഗ്രേഡിലേക്ക് ഉയർത്തുന്നതിന്‍റെ ഭാഗമായും സർക്കാർ ഉത്തരവ് പ്രകാരവുമാണ് പുതിയ തസ്തിക രൂപവത്കരിക്കണമെന്ന ആവശ്യമുയർന്നത്. 3,18,300 രൂപ അധിക ബാധ്യത വരുമെന്നതിനാലാണ് പുതിയ നിയമനം വേണ്ടെന്ന് തീരുമാനിച്ചതെന്ന് നഗരസഭ ചെയർപേഴ്സൻ ബീന ജോബി പറഞ്ഞു. കട്ടപ്പന ഗ്രാമപഞ്ചായത്തായിരുന്ന കാലത്തുണ്ടായിരുന്ന ജീവനക്കാർ മാത്രമാണുള്ളതെന്നും അമിതജോലിഭാരം നൽകുന്ന നിലപാടാണ് നഗരസഭയുടേതെന്നും ജീവനക്കാർ ആരോപിച്ചു. ഫോട്ടോ. ജീവനക്കാരുടെ എണ്ണം കൂട്ടാത്തതിൽ പ്രതിഷേധിച്ച് കട്ടപ്പന നഗരസഭകവാടത്തിൽ ജീവനക്കാർ നടത്തിയ സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
