Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറവന്യൂ ഓഫിസുകൾക്ക്...

റവന്യൂ ഓഫിസുകൾക്ക് മുന്നിൽ എൻ.ജി.ഒ യൂനിയൻ പ്രതിഷേധം

text_fields
bookmark_border
തൊടുപുഴ: പൊതു മാനദണ്ഡങ്ങൾക്ക് അനുസൃതമായി സ്ഥലംമാറ്റങ്ങൾ ഉടൻ നടപ്പിൽവരുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ ജില്ലയിലെ റവന്യൂ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. തൊടുപുഴ താലൂക്ക് ഓഫിസിന്​ മുന്നിൽ നടത്തിയ പ്രകടനം യൂനിയൻ സംസ്ഥാന സെക്ര​ട്ടേറിയറ്റ്​ അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. മഹേഷ്, ഏരിയ സെക്രട്ടറി കെ.എസ്. ഷിബുമോൻ എന്നിവർ സംസാരിച്ചു. ഇടുക്കി താലൂക്ക് ഓഫിസിന്​ മുന്നിൽ നടന്ന പ്രകടനം ജില്ല സെക്രട്ടറി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ ജോ. സെക്രട്ടറി ഗിരീഷ് വി.ജോൺ സംസാരിച്ചു. ഇടുക്കി കലക്ടറേറ്റിന്​ മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടേറിയറ്റ് അംഗം ജി. ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ജെയിംസ് വി.ജോൺ, ഏരിയ കമ്മിറ്റി അംഗം അനീഷ് എസ്.എൻ. ആഷ് എന്നിവർ സംസാരിച്ചു. ഉടുമ്പൻചോല താലൂക്ക്​ ഓഫിസിന്​ മുന്നിൽ നടന്ന പ്രകടനം ജില്ല ട്രഷറർ കെ.സി. സജീവൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.വി. രവീന്ദ്രനാഥ് സംസാരിച്ചു. പീരുമേട് താലൂക്ക് ഓഫിസിന് മുന്നിൽ നടന്ന പ്രകടനം ജില്ല ജോ. സെക്രട്ടറി ടി.ജി. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം രാജീവ് ജോൺ, ഏരിയ സെക്രട്ടറി ജയകുമാർ, ഏരിയ വൈസ് പ്രസിഡന്‍റ്​ എ.സി. ശാന്തകുമാരി എന്നിവർ സംസാരിച്ചു. ദേവികുളം താലൂക്ക്​ ഓഫിസിന്​ മുന്നിൽ നടന്ന പ്രകടനം ജില്ല വൈസ് പ്രസിഡന്‍റ്​ പി.എ. ജയകുമാർ ഉദ്ഘാടനം ചെയ്​തു. ജില്ല സെക്രട്ടേറിയറ്റ് അംഗം എം.ബി. ബിജു, ഏരിയ സെക്രട്ടറി എം. രവികുമാർ ഏരിയ പ്രസിഡന്‍റ്​ വി.എസ്. അരുൺ, കെ. ശിവാനന്ദൻ എന്നിവർ സംസാരിച്ചു. TDL NGO തൊടുപുഴ താലൂക്ക്​ ഓഫിസിന് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story