Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമീഡിയവണിന്​...

മീഡിയവണിന്​ ഐക്യദാർഢ്യവുമായി 'പ്രതിഷേധാഗ്നി'

text_fields
bookmark_border
തൊടുപുഴ: മീഡിയവണിന്​ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊടുപുഴ പൗരാവലിയുടെ പ്രതിഷധം. ജനകീയ പ്രതികരണ വേദി നേതൃത്വത്തിലാണ്​ ബുധനാഴ്ച വൈകീട്ട്​ തൊടുപുഴ സിവിൽ സ്റ്റേഷന് സമീപം 'പ്രതിഷേധാഗ്നി' സംഘടിപ്പിച്ചത്​.​ ഇടുക്കി പ്രസ്​ക്ലബ്​ പ്രസിഡന്‍റ്​ എം.എൻ. സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ലോകത്ത്​ എല്ലാ ഏകാധിപതികളും വിമർശനങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന ആയുധമാണ്​ 'രാജ്യസുരക്ഷ' എന്ന്​ അദ്ദേഹം പറഞ്ഞു. ഈ ആയുധമാണ്​ മീഡിയവണിന്​ വിലക്കേർപ്പെടുത്താൻ കേന്ദ്രസർക്കാർ എടുത്തിരിക്കുന്നത്​. ഇത്​ മാധ്യമസ്വാത​ന്ത്ര്യത്തിന് നേർക്ക്​ ഉയരുന്ന​ വലിയ വെല്ലുവിളിയാണ്​. സർക്കാർ നടപടിയെ നിയമപരമായി നേരിടുന്നതിനൊപ്പം ബഹുജന പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പ്രതിഷേധാഗ്നി തെളിയിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം, ഗാന്ധിദർശൻ വേദി ജില്ല ചെയർമാൻ അഡ്വ. ആൽബർട്ട്, യൂത്ത്​ ലീഗ്​ ജില്ല പ്രസിഡന്‍റ്​ പി.എച്ച്. സുധീർ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ കെ.എസ്. സുബൈർ, കോൺഗ്രസ്​ ന്യൂനപക്ഷ വകുപ്പ്​ സെക്രട്ടറി മനോജ് കോക്കാട്ട്​, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ ഷാജഹാൻ നദ്​വി, ഐ.എൻ.എൽ ജില്ല പ്രസിഡന്‍റ്​ എം.എം. സുലൈമാൻ, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അമീൻ റിയാസ്​, സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ്​ വി.എച്ച്​. അബ്ബാസ്​ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ സുബൈർ ഹമീദ്​ സ്വാഗതവും വേദി ചെയർമാൻ പി.പി. കാസിം നന്ദിയും പറഞ്ഞു. ചിത്രം1.TDL MEDIAONE മീഡിയവൺ വിലക്കിനെതിരെ തൊടുപുഴയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ മുനിസിപ്പൽ ചെയർമാൻ സനീഷ്​ ജോർജ്​ 'പ്രതിഷേധാഗ്നി' തെളിയിക്കുന്നു ചിത്രം2. ​TDL PRESCLUB മീഡിയവൺ വിലക്കിനെതിരെ തൊടുപുഴയിൽ നടന്ന പ്രതിഷേധ പരിപാടി പ്രസ്​ക്ലബ്​ പ്രസിഡന്‍റ്​ എം.എൻ. സുരേഷ്​ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story