Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:30 AM IST Updated On
date_range 10 Feb 2022 5:30 AM ISTകൃഷിഭവൻ ഉപരോധിച്ചു
text_fieldsbookmark_border
മറയൂർ: ശർക്കര നിർമാണ യൂനിറ്റിന് സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് ആരോപിച്ച് കാന്തല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ഭവൻ ഉപരോധിച്ചു. സബ്സിഡി നിരക്കിൽ യൂനിറ്റ് അനുവദിച്ചപ്പോൾ താൽക്കാലികമായി വാടകക്കെടുത്ത് ബില്ലു മാറി തുക കൈപ്പറ്റി എന്ന് ആരോപിച്ചായിരുന്നു ഉപരോധം. കാന്തല്ലൂർ കൃഷിഭവനിൽനിന്ന് ഉദ്യോഗസ്ഥർ തങ്ങൾക്ക് താൽപര്യമുള്ളവർക്ക് മാത്രം ആനുകൂല്യം നൽകുകയാണെന്ന് സമരക്കാർ ആരോപിച്ചു. കോൺഗ്രസ് കാന്തല്ലൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വി.ജി. പാപ്പച്ചൻ ഉപരോധം ഉദ്ഘാടനം ചെയ്തു. ബിജു പൗലോസ്, ഗോപൻ, ഇളയരാജ, കെ.ആർ. സുബ്രഹ്മണ്യൻ, ആർ. മണികണ്ഠൻ, മുരുകയ്യ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം TDL uparodham കോൺഗ്രസ് കാന്തല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവൻ ഉപരോധിക്കുന്നു പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന രാജ്യദ്രോഹം -സമരസമിതി തൊടുപുഴ: രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് സ്വകാര്യമേഖലക്ക് കൈമാറുന്ന കേന്ദ്രസർക്കാർ നടപടി രാജ്യദ്രോഹം ആണെന്ന് അധ്യാപക-സർവിസ് സംഘടന സമരസമിതി കുറ്റപ്പെടുത്തി. എൽ.ഐ.സി സ്വകാര്യമേഖലക്ക് കൈമാറാനുള്ള കേന്ദ്രതീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി അധ്യാപക-സർവിസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ എൽ.ഐ.സി സംരക്ഷണദിനം ആചരിച്ചു. തൊടുപുഴ എൽ.ഐ.സി ഓഫിസ് പടിക്കൽ നടന്ന ധർണ ജോയന്‍റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ല സെക്രട്ടറി ആനന്ദ് വിഷ്ണു അധ്യക്ഷത വഹിച്ചു. കെ. എസ്. രാഗേഷ്, ഒ.കെ. അനിൽകുമാർ, എം.കെ. റഷീദ്, ജി. രമേഷ്, ആർ. ബിജുമോൻ എന്നിവർ സംസാരിച്ചു. കട്ടപ്പനയിൽ ജോയന്‍റ് കൗൺസിൽ ജില്ല സെക്രട്ടറി വി.ആർ. ബീനാമോൾ ഉദ്ഘാടനം ചെയ്തു. ഷെരീഫ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.വി. സാജൻ സംസാരിച്ചു. നെടുങ്കണ്ടത്ത് ജോയന്‍റ് കൗൺസിൽ ജില്ല ജോയന്‍റ് സെക്രട്ടറി എസ്. സുകുമാരൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജയചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ചിന്താമോൾ, പ്രസാദ് എന്നിവർ സംസാരിച്ചു. ഫോട്ടോ TDL Dharna: തൊടുപുഴ എൽ.ഐ.സി ഓഫിസ് പടിക്കൽ നടന്ന സംരക്ഷണ ദിനാചരണ ധർണ ജോയന്‍റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story