Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅയ്യപ്പൻകോവിൽ...

അയ്യപ്പൻകോവിൽ തൂക്കുപാലത്തിന്​ സമീപം മാലിന്യനിക്ഷേപം

text_fields
bookmark_border
അയ്യപ്പൻകോവിൽ തൂക്കുപാലത്തിന്​ സമീപം മാലിന്യനിക്ഷേപം
cancel
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഇവിടം കട്ടപ്പന: അയ്യപ്പൻ കോവിൽ തൂക്കുപാലത്തിന്​ സമീപവും കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയോരത്തും മാലിന്യനിക്ഷേപം പതിവായി. തൂക്കുപാലത്തിന്​ സമീപം ജലാശയത്തോട് ചേർന്നാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. കാഞ്ചിയാർ, അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് അയ്യപ്പൻ കോവിൽ തൂക്കുപാലം. ഇടുക്കി ജലാശയത്തിന് കുറുകെ പാലം നിർമിച്ചതിനാൽ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രവുമാണ് ഇവിടം. തൂക്കുപാലത്തിന്‍റെ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിൽ നിരവധി മുളംകാടുകളാണുള്ളത്. ഈ മുളംകാടുകൾക്ക് സമീപവും മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. തൂക്കുപാലത്തിന്​ സമീപത്ത് ഉള്ളിലേക്ക് മാറി വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഭാഗമായതിനാൽ അധികം ആരുടെയും ശ്രദ്ധയിൽ ഈ പ്രദേശംപെടില്ല. വെളിച്ച സംവിധാനം ഇല്ലാത്തതിനാൽ ഇരുളിന്‍റെ മറവിൽ സാമൂഹികവിരുദ്ധ ശല്യവും പതിവായിട്ടുണ്ട്. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ അയ്യപ്പൻകോവിൽ മൺപാലത്തിന്​ സമീപവും മാലിന്യം നിഷേപിച്ചിട്ടുണ്ട്​. അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്ത്‌ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഫോട്ടോ. അയ്യപ്പൻകോവിൽ തുക്കുപാലത്തിന്​ സമീപം നിക്ഷേപിച്ച മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story