Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅനധികൃതമായി...

അനധികൃതമായി വെട്ടിക്കടത്തിയ തടി പിടികൂടി

text_fields
bookmark_border
ചന്ദനവയമ്പാണ്​​ പിടികൂടിയത് അടിമാലി: രാജകുമാരി ടൗണിന്​ സമീപത്തെ പട്ടയ ഭൂമിയില്‍നിന്ന് മുറിക്കാന്‍ അനുമതിയില്ലാത്ത ഇനം മരങ്ങള്‍‍ വെട്ടിക്കടത്തിയത് പിടികൂടി. തടിയും വാഹനവും ശാന്തന്‍പാറ സെക്‌ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി.കെ. സുജിത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. രാജാക്കാട് സ്വദേശി ബൈജു ചെറിയാന്‍റെ പിക്​അപ് ജീപ്പും ഒരു ലോഡ് ചന്ദനവയമ്പ് മരവുമാണ് എന്നാർ സിറ്റിയില്‍നിന്ന്​ പിടികൂടിയത്. ബൈജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. ആനച്ചാല്‍ സ്വദേശി അടുത്തകാലത്ത് രാജകുമാരി ടൗണിന്​ സമീപം രണ്ടേക്കറില്‍ അധികം ‍ ഭൂമി വാങ്ങിയിരുന്നു. ഇത് പ്ലോട്ടുകളായി തിരിച്ച് വില്‍പന നടത്തുന്നതിനാണ് മരങ്ങള്‍ മുറിച്ചത്. നേരത്തെ ഇവിടെയുണ്ടായിരുന്ന പ്ലാവ്, മാവ് തുടങ്ങിയവ മുറിച്ച് മാറ്റിയിരുന്നു. മുറിക്കാന്‍ അനുമതിയില്ലാത്ത മരങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി ഇവ മുറിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നതായി ശാന്തന്‍പാറ സെക്‌ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ദിവസം ഇവിടെയുണ്ടായിരുന്ന വേങ്ങ, ചേല, ചന്ദനവയമ്പ് തുടങ്ങിയ മരങ്ങള്‍ മുറിച്ചതായി വനം വകുപ്പിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുല്ലക്കാനം ഭാഗത്തേക്ക് കൊണ്ടുപോയ മരവും വാഹനവും കസ്റ്റഡിയിലെടുത്തത്. മുറിച്ച മരങ്ങളുടെ കുറ്റികള്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണിട്ട്​ മൂടിയ അവസ്ഥയിലായിരുന്നു. മണ്ണ് നീക്കിയാണ് വനം ഉദ്യോഗസ്ഥര്‍ മരക്കുറ്റി കണ്ടെത്തിയത്. വേങ്ങ മരത്തിന്റെ കുറ്റിയും ബാക്കി ഭാഗങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ഭൂമിയില്‍ എട്ട്​ ഈട്ടി മരങ്ങളുമുണ്ട്. ഈട്ടി മരങ്ങള്‍ മുറിച്ചിട്ടില്ലെന്ന് ഫോറസ്റ്റ് ഓഫിസര്‍ പറഞ്ഞു. idl adi 2 timber ചിത്രം - വനപാലകർ പിടികൂടിയ തടിയും വാഹനവും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story