Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎസ്​. രാജേന്ദ്രനെതിരെ...

എസ്​. രാജേന്ദ്രനെതിരെ സി.പി.എം ഏരിയ സെക്രട്ടറി

text_fields
bookmark_border
മൂ​ന്നാ​ർ: പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ മു​ൻ എം.​എ​ൽ.​എ എ​സ്. രാ​ജേ​ന്ദ്ര​ൻ ന​ട​ത്തു​ന്ന അ​ധി​ക്ഷേ​പം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സി.​പി.​എം പ്രാ​ദേ​ശി​ക ഘ​ട​കം രം​ഗ​ത്ത്. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​എം. മ​ണി​ക്കെ​തി​രെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. വി​ജ​യ​ൻ ആ​വ​ശ്യ​​പ്പെ​ട്ടു. അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​ന് ന​ട​പ​ടി നേ​രി​ട്ട രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി​യെ​യും നേ​താ​ക്ക​​ളെ​യും പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ന്ന​ത് നി​ർ​ത്ത​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജാ​തി പ​റ​ഞ്ഞ് വോ​ട്ടു ചോ​ദി​ച്ചെ​ന്ന രാ​ജേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം ശു​ദ്ധ നു​ണ​യാ​ണ്. പാ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഉ​ന്ന​യി​ക്കാ​തി​രു​ന്ന വി​ഷ​യ​ങ്ങ​ൾ പു​റ​ത്താ​യ​പ്പോ​ൾ വി​ളി​ച്ചു​പ​റ​യു​ന്ന​ത് ന​ല്ല​ത​ല്ല. രാ​ജേ​ന്ദ്ര​ൻ എം.​എ​ൽ.​എ ആ​യി​രു​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ത​ങ്ങ​ൾ​ക്ക് നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നും അ​ത് പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച് അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ച്ചി​ട്ടി​ല്ല. ഞ​ങ്ങ​ൾ സ്വീ​ക​രി​ച്ച അ​ച്ച​ട​ക്ക​മാ​ണ് ഇ​പ്പോ​ൾ അ​ദ്ദേ​ഹം ലം​ഘി​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ​ക്ക് രാ​ജേ​ന്ദ്ര​നെ കു​റി​ച്ച് പ​റ​യാ​നു​ള്ള​ത് പ​ര​സ്യ​മാ​യി പ​റ​ഞ്ഞാ​ൽ രാ​ജേ​ന്ദ്ര​ന് വ​ലി​യ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​മെ​ന്നും അ​തു​കൊ​ണ്ട് അ​തി​നു​ള്ള സാ​ഹ​ച​ര്യം അ​ദ്ദേ​ഹം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കെ. ​കെ. വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story