Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമീഡിയവൺ വിലക്ക്​; ...

മീഡിയവൺ വിലക്ക്​; ജനകീയ പ്രതിഷേധം ഇന്ന്​

text_fields
bookmark_border
തൊടുപുഴ: മീഡിയവണിന്​ വിലക്കേർപ്പെടുത്തിയ കേന്ദ്രനടപടിക്കെതിരെ ജനകീയ പ്രതികരണ വേദി നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട്​ അഞ്ചിന്​ തൊടുപുഴ സിവിൽ സ്റ്റേഷന് സമീപം 'പ്രതിഷേധാഗ്നി' സംഘടിപ്പിക്കും.​ ഇടുക്കി പ്രസ്​ക്ലബ്​ പ്രസിഡന്‍റ്​ എം.എൻ. സുരേഷ് ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം, ഗാന്ധിദർശൻ വേദി ജില്ല ചെയർമാൻ അഡ്വ. ആൽബർട്ട്, യൂത്ത്​ ലീഗ്​ ജില്ല പ്രസിഡന്‍റ്​ പി.എച്ച്​. സുധീർ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ കെ.എസ്. സുബൈർ, ദലിത് ഐക്യസമിതി സംസ്ഥാന പ്രസിഡന്‍റ്​ കെ.കെ. ജിൻഷു, കോൺഗ്രസ്​ ന്യൂനപക്ഷ വകുപ്പ്​ സെക്രട്ടറി മനോജ് കോക്കാട്ട്​, ഐ.എൻ.എൽ ജില്ല പ്രസിഡന്‍റ്​ എം.എം. സുലൈമാൻ, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ്​ എം.എം. ഷാജഹാൻ നദ്‌വി തുടങ്ങിയവർ പങ്കെടുക്കും. തളിര് സ്കോളർഷിപ്: കരിമണ്ണൂർ സ്കൂളിന് മികച്ച വിജയം കരിമണ്ണൂർ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ 'തളിര് സ്‌കോളർഷിപ്' പരീക്ഷയിൽ കരിമണ്ണൂർ സെന്‍റ്​. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. വിദ്യാലയത്തിലെ 55 കുട്ടികളാണ് സംസ്ഥാനതല പരീക്ഷയിൽ വിജയിച്ചത്. ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട 163പേരിൽ ഏറ്റവും കൂടുതൽപേർ സ്കോളർഷിപ്പിന് അർഹരായ വിദ്യാലയം എന്ന പദവിയാണ് കരിമണ്ണൂർ സ്കൂളിന് ലഭിച്ചത്. എച്ച്.എസ് വിഭാഗത്തിൽ ഒമ്പതും യു.പി വിഭാഗത്തിൽ എട്ടുപേരും 1000 രൂപയുടെ സ്കോളർഷിപ്പിന് അർഹരായപ്പോൾ 38 വിദ്യാർഥികൾ 500 രൂപയുടെ സ്കോളർഷിപ് വിജയികളായി. ഇതോടൊപ്പം മികച്ചവിജയത്തോടെ രണ്ട് വിദ്യാർഥികൾ സംസ്ഥാനതല മത്സരത്തിന് അർഹരാകുകയും ചെയ്തു. വിദ്യാർഥികളെ സ്കൂൾ മാനേജർ റവ. ഫാ. സ്റ്റാൻലി പുൽപ്രയിൽ, ഹെഡ്മാസ്റ്റർ സജി മാത്യു എന്നിവർ അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story