Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാലം വീതികൂട്ടാൻ ജില്ല...

പാലം വീതികൂട്ടാൻ ജില്ല ജഡ്​ജിയുടെ ഇടപെടൽ

text_fields
bookmark_border
മുട്ടം: പാലത്തിന് വീതികൂട്ടുന്ന വിഷയത്തിൽ ജില്ല ജഡ്ജിയുടെ ഇടപെടൽ. വിജിലൻസ് ഓഫിസിന് മുന്നിലെ പാലത്തിന് വീതി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ജഡ്ജി ശശികുമാറാണ് ചൊവ്വാഴ്ച ജനപ്രതിനിധികളെ കോടതിയിൽ വിളിച്ചുവരുത്തിയത്. ജില്ല പഞ്ചായത്ത്​ അംഗം സി.വി. സുനിത, പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കെ. ബിജു, വാർഡ് അംഗം ഡോളി രാജു എന്നിവരെയാണ് വിളിച്ചുവരുത്തിയത്. പാലത്തിന് വീതി വർധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ജഡ്ജിയുടെ നിർദേശം എത്രയും വേഗം പരിഹരിക്കുമെന്ന് ജില്ല പഞ്ചായത്ത് അംഗം സി.വി. സുനിത ഉറപ്പുനൽകി. നിലവിലെ ഫണ്ട് വിനിയോഗം പൂർത്തിയായതിനാൽ മാർച്ച് മാസത്തിനുശേഷം ഫണ്ട് വകയിരുത്തി പാലം നവീകരണത്തിലേക്ക് കടക്കും. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ജനങ്ങളും ദിനംപ്രതി സഞ്ചരിക്കുന്ന കോടതി റൂട്ടിലെ പാലത്തിന് വേണ്ടത്ര വീതിയില്ലെന്നത് നാളുകളായുള്ള പരാതിയാണ്. പതിനാലോളം കോടതികൾ ഉൾപ്പെടുന്ന ജില്ല കോടതി സമുച്ചയം, ജില്ല ജയിൽ, ജില്ല ഹോമിയോ ആശുപത്രി, പോളിടെക്നിക്, ഐ.ച്ച്.ആർ.ഡി സ്കൂൾ, കോളജ്, വ്യവസായകേന്ദ്രം എന്നിവിടങ്ങളിലേക്കെല്ലാം ഏക പാതയാണിത്. ഒരേസമയം ഒന്നിലധികം വാഹനങ്ങൾ ഈ പാലം വഴി കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ജില്ല ജഡ്ജിയുടെ ഇടപെടൽ മൂലം പാലത്തി‍ൻെറ വീതി വർധിപ്പിച്ച് ഗതാഗതം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. tdl mltm 5 മുട്ടം വിജിലൻസ് ഓഫിസിന് സമീപത്തെ വീതികുറഞ്ഞ പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story