Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൃഷിയിടങ്ങളിൽ...

കൃഷിയിടങ്ങളിൽ വില്ലനായി മയിലുകളും

text_fields
bookmark_border
മറയൂർ: അഞ്ചുനാട് മേഖലയില്‍ വന്യമൃഗങ്ങളോടും​ പ്രതികൂല കാലാവസ്ഥയോടും മല്ലടിക്കുന്ന കർഷകർക്ക്​ ഭീഷണിയായി മയിലുകളും. കരിമ്പുകൃഷി തളിര്‍ത്തു തുടങ്ങുമ്പോഴേക്കും അതി‍‍ൻെറ തലഭാഗം മയിലുകൾ കൊത്തി നശിപ്പിക്കുന്നത്​ വ്യാപകമാണ്​. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ, പെരുമല, പുത്തൂർ, കുളിച്ചിവയൽ കീഴാന്തൂർ മേഖലകളിൽ വിളവെടുക്കാറായ കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, പട്ടാണി, ബീൻസ് എന്നീ വിളകള്‍ മുളച്ചുവരുമ്പോൾതന്നെ മയിലുകൾ തിന്നുകയാണ്​. ഇത്​ കർഷകർക്ക്​ വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ സീസണിൽ പ്രദേശത്തുണ്ടായ കാറ്റും മഴയും കര്‍ഷകരെ സാരമായി ബാധിച്ചിരുന്നു. മയിലി‍‍ൻെറ ആക്രമണം കൂടിയായപ്പോള്‍ ഏറെ ദുരിതത്തിലാണ്. ലക്ഷങ്ങള്‍ മുടക്കിയാണ് വിത്തുകളും മറ്റും ശേഖരിച്ച പാടങ്ങള്‍ ഒരുക്കി കൃഷി നടത്തുന്നത്. ഹോര്‍ട്ടികോർപ്പിൽനിന്ന്​ ലഭിക്കാനുള്ള തുകയും ലഭിക്കാത്ത സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്താണ് അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നും മറ്റുമായി വിത്തുകള്‍ ഇരട്ടിവില നല്‍കി ശേഖരിച്ച് കൃഷി നടത്തുന്നത്. കെ.എസ്​.ഇ.ബി സ്​റ്റോറിൽനിന്ന്​ മാനദണ്ഡം ലംഘിച്ച്​ ആക്രിവിൽപന ചെറുതോണി: കെ.എസ്.ഇ.ബി സ്റ്റോറില്‍ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആക്രി സാധനങ്ങള്‍ വിറ്റതായി പരാതി. ഉദുമല്‍പേട്ട-മൂലമറ്റം 220 കെ.വി ലൈന്‍ ഇന്‍സുലേറ്റര്‍ മാറ്റി പോളിമര്‍ ഇന്‍സുലേറ്റര്‍ ഘടിപ്പിക്കാൻ വൈദ്യുതി വകുപ്പ് കൊണ്ടുവന്ന പോളിമർ കാർഡ്​ബോര്‍ഡ് ബോക്സാണ് ജീവനക്കാര്‍ ചെറുതോണിയിലെ ആക്രിക്കടയില്‍ വിറ്റത്. ഒരു കിലോക്ക്​ 15 രൂപ ലഭിക്കുന്ന 1500 കിലോയോളം കാര്‍ഡ്ബോർഡ്​ വിറ്റു. കെ.എസ്​.ഇ.ബിയുടെതന്നെ വാഹനത്തില്‍ ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു വിൽപന. കെ.എസ്.ഇ.ബി സ്റ്റോറില്‍നിന്നോ ഓഫിസില്‍ നിന്നോ എന്ത്​ സാധനങ്ങളും ക്വട്ടേഷന്‍ വിളിച്ച് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ വില്‍ക്കാനാകൂ. പഴയ ഇരുമ്പ്​, പോസ്റ്റുകള്‍, അലുമിനിയം കമ്പികള്‍ എല്ലാം ലേലം വിളിച്ച് കൂടുതല്‍ തുക നല്‍കുന്ന വ്യക്തിക്കാണ് കരാര്‍ നല്‍കുന്നത്. ഇപ്പോഴും ആക്രിസാധനങ്ങള്‍ വില്‍ക്കുന്നത് കരാറിലൂടെയാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ സാധനങ്ങള്‍ വിറ്റവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഒരുവിഭാഗം ജീവനക്കാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, പോളിമര്‍ കാര്‍ഡ്ബോര്‍ഡ് കെ.എസ്.ഇ.ബിയുടെ കണക്കിലുള്ളതല്ലെന്നും സ്റ്റോറില്‍ എലിശല്യമുള്ളതിനാല്‍ ഉപേക്ഷിച്ച ഇവ കരാര്‍ ജീവനക്കാര്‍ കൊണ്ടുപോയി വിൽക്കുകയായിരുന്നുവെന്നുമാണ്​ ബന്ധപ്പെട്ട എൻജിനീയറുടെ വിശദീകരണം. ഫോട്ടോ TDL Cheruthoni കെ.എസ്.ഇ.ബിയുടെ സ്റ്റോറില്‍നിന്ന് ആക്രിക്കടയില്‍ വിറ്റ പോളിമർ കാർഡ്​ബോർഡുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story