Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനെടുങ്കണ്ടത്ത്​...

നെടുങ്കണ്ടത്ത്​ ശങ്കമാറ്റാൻ നെട്ടോട്ടമോടണം

text_fields
bookmark_border
നെടുങ്കണ്ടം: ബസ്​സ്റ്റാൻഡിൽ എത്തുന്നവർക്ക്​ ​ ശങ്കമാറ്റാൻ നെട്ടോട്ടമോടണം​. സ്ത്രീകളും കുട്ടികളുമാണ്​ ഏറെ കഷ്ടപ്പെടുന്നത്. സ്റ്റാൻഡിലെ പഞ്ചായത്തുവക ശൗചാലയം അടച്ചുപൂട്ടിയതോടെയാണ് സൗകര്യമില്ലാതായത്​. താലൂക്ക്​ ആസ്ഥാനമായ നെടുങ്കണ്ടത്ത്​ കക്കൂസും മൂത്രപ്പുരയും നവീകരണത്തിനായി ആഴ്ചകളായി പൂട്ടിയിട്ടിരിക്കുകയാണ്. കുമളി -മൂന്നാര്‍ സംസ്ഥാന പാതയോരത്തെ ഇടത്താവളവും പ്രമുഖ പട്ടണവുമാണ്​ നെടുങ്കണ്ടം. ദിനേന കെ.എസ്.ആര്‍.ടി.സി അടക്കം നൂറുകണക്കിന് ബസുകള്‍ യാത്രക്കാരെ കയറ്റിയിറക്കുന്ന ബസ്​സ്റ്റാൻഡ്​ കൂടിയാണിത്​. പൈപ്പുകളും മറ്റും പൊട്ടി മലിനജലം സ്റ്റാൻഡിലൂടെ ഒഴുകുന്നതിനാലാണ് നവീകരണത്തിനായി അടച്ചുപൂട്ടിയതെന്നാണ് പഞ്ചായത്തി‍ൻെറ വിശദീകരണം. എന്നാല്‍, ബദല്‍ സംവിധാനം ഒന്നുമില്ലാതെയാണ് അടച്ചുപൂട്ടിയതെന്നാണ് ആക്ഷേപം. മാസങ്ങള്‍ക്ക് മുമ്പ്​ പുതിയ ശൗചാലയം നിർമിക്കാന്‍ ആരംഭം കുറിച്ചെങ്കിലും പ്രവര്‍ത്തനം ആരംഭഘട്ടത്തില്‍ തന്നെ നിർത്തേണ്ടിവന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story