Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെള്ളിയാമറ്റം-കാഞ്ഞാർ...

വെള്ളിയാമറ്റം-കാഞ്ഞാർ റോഡിൽ കലുങ്ക് അപകടാവസ്ഥയിൽ

text_fields
bookmark_border
വെള്ളിയാമറ്റം-കാഞ്ഞാർ റോഡിൽ കലുങ്ക് അപകടാവസ്ഥയിൽ
cancel
വെള്ളിയാമറ്റം: വെള്ളിയാമറ്റം-കാഞ്ഞാർ റോഡിൽ കലുങ്കി‍ൻെറ ഒരുഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിൽ. കാവാലം സിറ്റിയിലെ കലുങ്കി‍ൻെറ ഒരുവശമാണ് ഇടിഞ്ഞ് ഏതുസമയവും അടർന്നുവീഴാവുന്ന നിലയിലുള്ളത്​. 2018ലെ മഴക്കാലത്താണ് കെട്ടി‍ൻെറ ഭാഗത്ത്‌ വിള്ളൽ ഉണ്ടായത്. പിന്നീട് ഈ വിള്ളൽ വലുതാവുകയും കുറച്ചുഭാഗം ഇടിയുകയുമായിരുന്നു. ഇടിഞ്ഞിരിക്കുന്ന ഭാഗം കാടുകയറി മൂടിക്കിടക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് അപകട സാധ്യത മനസ്സിലാക്കാൻ കഴിയില്ല. അപകട സൂചന ഫലകവുമില്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് ഇവിടെവെച്ച്​ അരികു നൽകിയാൽ വാഹനം തോട്ടിലേയ്ക്ക് മറിയും. റോഡിലെ അപകടാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ്​ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. tdl mltm കാഞ്ഞാർ വെള്ളിയാമറ്റം റൂട്ടിൽ കാവാലം സിറ്റിയിലെ അപകടാവസ്ഥയിലായ കലുങ്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story