Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:38 AM IST Updated On
date_range 8 Feb 2022 5:38 AM ISTസി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക കൺവെൻഷൻ
text_fieldsbookmark_border
തൊടുപുഴ: ദേശീയതലത്തിൽ മാനവികത നഷ്ടപ്പെടുന്ന നാളുകളാണ് നമ്മുടെ മുന്നിലുള്ളതെന്നും പീഡിതരോടും പതിതരോടും ചേരുന്നതാണ് ജീവന്‍റെ അന്വേഷണമെന്നും ബൈബിൾ സൊസൈറ്റി കേരള ഓക്സിലറി സെക്രട്ടറി ഫാ. മാത്യു സ്കറിയ പറഞ്ഞു. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക കൺവെൻഷന്‍റെ രണ്ടാംദിവസം വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹായിടവക ബിഷപ് വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കൊന്നത്തടി-ചേലച്ചുവട് സഭ ജില്ലയിലെ വൈദികരും സഭ ശുശ്രൂഷകരും മിഷനറിമാരും രണ്ടാംദിനത്തിലെ ആരാധനക്ക് നേതൃത്വം നൽകി. മൂന്നാം ദിവസം ഫാ. ബിജു ജോൺ സംസാരിക്കും. ---- TDL CONVENTION സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക കൺവെൻഷനിൽ ബൈബിൾ സൊസൈറ്റി കേരള ഓക്സിലറി സെക്രട്ടറി ഫാ. മാത്യു സ്കറിയ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story