Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബാലികയുടെ കൊലപാതകം: ...

ബാലികയുടെ കൊലപാതകം: പൊലീസ്​ വീഴ്ചക്കെതിരെ കോൺഗ്രസ്​ സ്റ്റേഷൻ മാർച്ച്

text_fields
bookmark_border
ബാലികയുടെ കൊലപാതകം:  പൊലീസ്​ വീഴ്ചക്കെതിരെ കോൺഗ്രസ്​ സ്റ്റേഷൻ മാർച്ച്
cancel
കുമളി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ്​ വീഴ്ചയു​ണ്ടായെന്നാരോപിച്ച്​ വണ്ടിപ്പെരിയാർ പൊലീസ്​ സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. എസ്. സി, എസ്.ടി പീഡന നിരോധന നിയമത്തിലെ 325ആം വകുപ്പ് പ്രതിക്കെതിരെ ചുമത്താത്തതിൽ പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന പ്രതി അർജുനെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പൊലീസ്​ നടപടിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കക്കി കവലയിൽനിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷൻ പടിക്കൽ എത്തിയപ്പോൾ, പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പൊലീസുമായി നേരിയ ഉന്തിനും തള്ളിനും ഇടയാക്കി. ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു മാർച്ച് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ജൂണ്‍ 30നാണ് വണ്ടിപ്പെരിയാർ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയില്‍ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ്​ അന്വേഷണത്തില്‍ അയൽവാസികൂടിയായ അര്‍ജുൻ അറസ്റ്റിലായി. പെൺകുട്ടിക്ക് മൂന്ന്​ വയസ്സുള്ളപ്പോൾ മുതൽ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും കണ്ടെത്തി. എന്നാല്‍, പ്രതിക്ക് പരമാവധി ശിക്ഷലഭിക്കുന്ന ചില വകുപ്പുകള്‍ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പരാതി ഉയർന്നു. ഇക്കാര്യങ്ങള്‍ ചോദ്യംചെയ്ത് ഹൈകോടതിയില്‍ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിക്കവെ കോടതി പൊലീസ്​ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ............ Cap: വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു ഉദ്ഘാടനം ചെയ്യുന്നു .......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story