Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎം.എ. ബിജു വണ്ണപ്പുറം...

എം.എ. ബിജു വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ്​

text_fields
bookmark_border
വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ എം.എ. ബിജുവിനെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ്​ സ്ഥാനം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നതിനാല്‍ മത്സരം ഒഴിവായി. യു.ഡി.എഫ് ധാരണപ്രകാരം കേരള കോണ്‍ഗ്രസിലെ രാജീവ് ഭാസ്‌കരന്‍ രാജിവെച്ചിരുന്നു. 17 അംഗ ഭരണസമിതിയില്‍ കക്ഷിനില: യു.ഡി.എഫ് -ഒമ്പത്​, എൽ.ഡി.എഫ് -ഏഴ്, ബി.ജെ.പി -1. എൽ.ഡി.എഫിനും ബി.ജെ.പിക്കും എസ്‌.സി വിഭാഗത്തിൽപെട്ട ആരെയും വിജയിപ്പിക്കാനായില്ല. അതിനാല്‍ പ്രസിഡന്‍റ്​ സ്ഥാനം മത്സരമില്ലാതെതന്നെ യു.ഡി.എഫിന് നേടാന്‍ കഴിഞ്ഞു. രാജീവ് ഭാസ്‌കരന്‍ ധാരണപ്രകാരം ജനുവരിയിലാണ് രാജിവെച്ചത്. എം.എ. ബിജു നാലാംവാര്‍ഡായ വെള്ളക്കയത്തുനിന്നാണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് മത്സരിക്കുന്നത്. യു.ഡി.എഫ് ധാരണപ്രകാരം ഇനി നാലുവര്‍ഷവും ബിജുതന്നെയാകും പ്രസിഡന്‍റ്​ മുന്നണി ധാരണപ്രകാരം വികസന സ്ഥിരംസമിതി ചെയര്‍മാനായ കോണ്‍ഗ്രസ് പ്രതിനിധി സജി കണ്ണമ്പുഴയും രാജിവെച്ചു. ഈ സ്ഥാനത്തേക്ക് പിന്നീട് തെരഞ്ഞെടുപ്പ് നടക്കും. രാജിവെച്ച പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story