Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:31 AM IST Updated On
date_range 8 Feb 2022 5:31 AM ISTകിണറ്റില്‍വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
text_fieldsbookmark_border
തൊടുപുഴ: ജനവാസ മേഖലയിലെ കിണറില്‍വീണ രണ്ട് കാട്ടുപന്നികളെ വനപാലകരുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. കഴിഞ്ഞ ദിവസം തൊടുപുഴക്ക് സമീപം തെക്കുംഭാഗത്താണ് സംഭവം. സംരക്ഷണ ഭിത്തിയില്ലാതിരുന്ന പത്തടിയിലേറെ ആഴമുള്ള കിണറ്റിൽ രാത്രിയിൽ പന്നികള്‍ വീണു. ഇക്കാര്യം വീട്ടുകാരോ സമീപവാസികളോ അറിഞ്ഞില്ല. രണ്ട് ദിവസം കഴിഞ്ഞ് മോട്ടർ പമ്പിൽ വെള്ളം കയറാതെ വന്നപ്പോള്‍ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പന്നികളെ കണ്ടത്. കാട്ടുപന്നിയുടെ സാന്നിധ്യം ഇതുവരെയില്ലാത്ത പ്രദേശമായിരുന്നു തെക്കുംഭാഗം. മൂലമറ്റത്തുനിന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. തോക്ക് ലൈസന്‍സുള്ള മൂലമറ്റം തച്ചാംപുറം ജെറീഷ്, ഇടവക്കണ്ടം സിബി എന്നിവരും വനപാലകര്‍ക്കൊപ്പം ഉണ്ടായിരുന്നു. ആഴമുള്ളതും നിറയെ കാടുപിടിച്ചതുമായ കിണറില്‍ ഇറങ്ങുക അപകടകരമായതോടെ കരയില്‍നിന്ന് പന്നിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വെടി ശബ്ധം കേട്ടതോടെ പന്നികള്‍ കിണറ്റിലെ അള്ളിലേക്ക് മറഞ്ഞു. ഇതോടെ തൊടുപുഴയിലെ അഗ്നിരക്ഷ സേനാംഗങ്ങള്‍ എത്തി കയറില്‍ കെട്ടിയ വല കിണറ്റിലിറക്കി. തുടര്‍ന്ന് ഗോവണി ഉപയോഗിച്ച് ജെറീഷ് കിണറിന്‍റെ സുരക്ഷിത ഭാഗംവരെ ഇറങ്ങി. ഏറെസമയം കാത്തിരുന്നാണ് രണ്ടിനെയും വെടിവെച്ച് കൊന്നത്. പിന്നീട് വടത്തില്‍കെട്ടി 32ഉം 34ഉം കിലോയുള്ള പന്നികളുടെ ജഡം കരക്കെത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പന്നികളുടെ ജഡം മൂലമറ്റത്തെ വനംവകുപ്പ് ഭൂമിയില്‍ മറവ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story