Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:30 AM IST Updated On
date_range 8 Feb 2022 5:30 AM ISTടീ ബോർഡിന് മുന്നിൽ കർഷക ധർണ
text_fieldsbookmark_border
കട്ടപ്പന: കേന്ദ്രബജറ്റിൽ തേയില ബോർഡിനുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ചെറുകിട തേയില കർഷകർ പീരുമേട് ടീ ബോർഡ് ഓഫിസിന് മുന്നിൽ ധർണ നടത്തും. ബുധനാഴ്ച രാവിലെ 10.30ന് തേയില കർഷക ഫെഡറേഷൻ പ്രസിഡന്‍റ് വൈ.സി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. തേയില ഫണ്ടിൽ വെട്ടിക്കുറച്ച 222 കോടി പുനഃസ്ഥാപിക്കുക, ബോർഡിന്‍റെ ഘടനാമാറ്റം ഉപേക്ഷിക്കുക, നാണ്യവിളകൾക്ക് താങ്ങുവില ഏർപ്പെടുത്തുക, തേയില പാക്കേജിൽ കേരളത്തെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ------- മുള്ളൻപന്നി മാംസം പിടികൂടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ മറയൂർ: മുള്ളൻപന്നിയെ പിടികൂടി മാംസം കറിവെച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കീഴാന്തൂർ സ്വദേശി ശങ്കരൻ (42), പളനിസ്വാമി (62) എന്നിവരെയാണ് പയസ്നഗർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടർന്ന് കീഴാന്തൂരിൽ രണ്ട് വീടുകളിലായി പരിശോധന നടത്തി മുള്ളൻപന്നി മാംസം വേവിക്കുന്നതിനിടെ പിടികൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതികളെ കാന്തല്ലൂർ റേഞ്ച് ഓഫിസർ ആർ. അധീഷ്, ഫോറസ്റ്റർ വി.ആർ. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ---------- ചിത്രം TDL prathikal അറസ്റ്റിലായ ശങ്കരൻ, പളനിസ്വാമി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story