Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:28 AM IST Updated On
date_range 8 Feb 2022 5:28 AM ISTഅപകടഭീഷണി; മരങ്ങൾ വെട്ടിമാറ്റുന്നില്ല
text_fieldsbookmark_border
കട്ടപ്പന: ഉപ്പുതറ മേഖലയിലെ പാതയോരങ്ങളിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിനീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജീവന് ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റണമെന്ന് ജില്ല ഭരണകൂടത്തിന്റെ ഉത്തരവുണ്ടെങ്കിലും വനം-റവന്യൂ വകുപ്പുകളും മറ്റ് അധികൃതരും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. ഉപ്പുതറ ടൗണിൽ അടക്കം വിവിധ മേഖലകളിൽ റോഡരികിൽ ഇത്തരത്തിൽ നിരവധി മരങ്ങളാണുള്ളത്. ഇവയിൽ പലതും 11 കെ.വി ലൈനിൽ ഉരസിനിൽക്കുന്നു. അംഗൻവാടികളുടെ സമീപത്തും മരങ്ങൾ അപകടഭീഷണി ഉയർത്തുന്നുണ്ട്. ചില മരങ്ങൾ ഏതുസമയവും നിലംപൊത്താം. ഉപ്പുതറ ടൗണിൽ ഇത്തരം 10 മരങ്ങളുണ്ട്. മരങ്ങൾ അടിയന്തരമായി വെട്ടിനീക്കിയില്ലെങ്കിൽ വലിയ അപകടസാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. -------- ഫോട്ടോ. ഉപ്പുതറ ടൗണിൽ അപകടഭീഷണി ഉയർത്തുന്ന മരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
