Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:28 AM IST Updated On
date_range 8 Feb 2022 5:28 AM ISTഓഫിസർമാർക്ക് ഇനി വീട്ടിലിരുന്നും തീരുമാനിക്കാം
text_fieldsbookmark_border
p2 lead... ഇ-ഓഫിസ് സംവിധാനം പ്രാവർത്തികമാകുന്നതോടെ സേവനം സുതാര്യവും സമയബന്ധിതവുമാകും തൊടുപുഴ: ജില്ലയിലെ അഞ്ച് താലൂക്ക് ഓഫിസുകളും ഇനി കടലാസ് രഹിതം. സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സാങ്കേതിക സഹായം സംസ്ഥാന ഐ.ടി മിഷനാണ്. ജില്ലയില്‍ ഐ.ടി മിഷന്‍ ജില്ല പ്രോഗ്രാം മാനേജരുടെ നേതൃത്വത്തിലെ ടീമാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ - താലൂക്ക് തലങ്ങളിൽ വേണ്ട സാങ്കേതിക സഹായം നല്‍കും. പീരുമേട്, ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ താലൂക്കുകളിലാണ് ഇ-ഓഫിസ് സംവിധാനം സജ്ജമാക്കിയത്. ഇ-ഓഫിസ് പ്രാവർത്തികമാകുന്നതോടെ ഒരു ഫയൽ സംബന്ധിച്ച് ഓഫിസർമാർക്ക് വീട്ടിലിരുന്നും തീരുമാനമെടുക്കാം. ലോക്ക് ഡൗൺ പോലെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവൃത്തികൾ തടസ്സമില്ലാതെ വർക്ക് ഫ്രം ഹോമിലൂടെ നടപ്പാക്കാനാകും. നിലവിൽ ഓഫിസിലെ പ്രധാനപ്പെട്ട സെക്ഷനുകളെല്ലാം ഇ-ഫയലിലാണ്. ഇതിനായി ഓഫിസുകളിൽ പ്രത്യേക ഫയൽ ട്രാക്കിങ്ങ് സിസ്റ്റം ഉണ്ടാകും. താലൂക്കുകളുടെ ഇ- ഓഫിസ് സംവിധാനം കലക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബും അഞ്ച് താലൂക്കുകളിലായി തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. --- TDL COLLECTOR താലൂക്കുകളിലെ ഇ-ഓഫിസ് സംവിധാനം കലക്ടർ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു ------------ മദ്റസ അധ്യാപക ക്ഷേമനിധി വിഹിതം അടക്കല്‍ തൊടുപുഴ: കേരള മദ്റസധ്യാപക ക്ഷേമനിധിയില്‍ 2011 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെ ക്ഷേമനിധി വിഹിതം അടക്കുവാനുള്ളവര്‍ 2022 മാര്‍ച്ച് 10നകം സൗകര്യപ്രദമായ പോസ്റ്റോഫിസുകളില്‍ അടക്കണം. വിഹിതം യഥാസമയം അടവാക്കാത്തത് അംഗത്വം റദ്ദാവുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും കാരണമാകുമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ----- ഖാദി തുണിത്തരങ്ങള്‍ക്ക് 30 % റിബേറ്റ് തൊടുപുഴ: 2022ലെ സര്‍വോദയപക്ഷം പ്രമാണിച്ച് ഗ്രാമ വ്യവസായ ബോര്‍ഡിന്റെ വിൽപനശാലകളില്‍ ഫെബ്രുവരി 9 മുതല്‍ 14 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 % വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. കെ.ജി.എസ് മാതാ ഷോപ്പിങ് ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിങ് കാഞ്ഞിരമറ്റം, ബൈപാസ് റോഡ്, തൊടുപുഴ, കെ.ജി.എസ് കട്ടപ്പന ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നിവയാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലയിലെ അംഗീകൃത വിൽപന ശാലകള്‍. ബുധനാഴ്ചകളില്‍ സര്‍ക്കാര്‍ അർധസര്‍ക്കാര്‍ / സഹകരണ മേഖലയിലെ ജീവനക്കാര്‍ ഖാദി ധരിക്കണമെന്ന് സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story