Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുരിതംവിതച്ച്​...

ദുരിതംവിതച്ച്​ കാരിക്കോട് -തെക്കുഭാഗം റോഡിലെ യാത്ര

text_fields
bookmark_border
തൊടുപുഴ: കാരിക്കോട്-തെക്കുഭാഗം റോഡില്‍ പൊതുമരാമത്ത് അധികൃതര്‍ നടത്തുന്ന കോണ്‍ക്രീറ്റിങ്​ യാത്രക്കാര്‍ക്ക് ദുരിതമാകുന്നതായി പരാതി. കനാല്‍ അക്വഡേറ്റിനു സമീപം പതിവായി റോഡ് തകരുന്ന ഭാഗത്ത് രണ്ടുവര്‍ഷം മുമ്പ്​ ടൈല്‍ പാകിയിരുന്നു. ഇതിനോട് ചേര്‍ന്ന് മഴവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനാണ് ഇവിടെ കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി റോഡിന്‍റെ പകുതി ഭാഗത്ത് ടൈല്‍ പാകിയതിനോട്​ ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്തു. ബാക്കിഭാഗം ​പൊളിക്കുകയും ചെയ്തു. തുടര്‍ന്ന് ആഴ്ചകളോളം വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ്​ സഞ്ചരിച്ചിരുന്നത്. പിന്നീട് റോഡിന്‍റെ ബാക്കി ഭാഗവും കോണ്‍ക്രീറ്റ് ചെയ്തു. എന്നാൽ, ആദ്യം ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തിരുന്ന ഭാഗം പിന്നീട്​ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു. ഇവിടെ കോണ്‍ക്രീറ്റ് ചെയ്തിരുന്ന ഭാഗം കൂടുതല്‍ ഉയര്‍ന്നുപോയിരുന്നു​. ഇതോടെയാണ് യാത്ര ദുരിതമായത്. ഇവിടെ വെള്ളം സുഗമമായി ഒഴുകിപ്പോകാന്‍ തക്കവിധം താഴ്ത്തി കോണ്‍ക്രീറ്റ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. ഇപ്പോള്‍ ഒരുവശം കോണ്‍ക്രീറ്റ് താഴ്ന്നും മറുഭാഗം കുത്തിപ്പൊളിച്ച നിലയിലും കിടക്കുന്ന റോഡിലൂടെയാണ് നാട്ടുകാരുടെ ദുരിതയാത്ര. --------- ​TDL KANAL ROAD കാരിക്കോട്-തെക്കുഭാഗം റോഡിൽ നിർമാണം നടക്കുന്ന ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story