Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:33 AM IST Updated On
date_range 7 Feb 2022 5:33 AM ISTഇലവീഴാപ്പൂഞ്ചിറ റോഡ് യാഥാർഥ്യമാകുന്നു
text_fieldsbookmark_border
കാഞ്ഞാർ: ഏറെക്കാലത്തെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും അറുതിവരുത്തി ഇലവീഴാപ്പൂഞ്ചിറ റോഡ് ടാറിങ് യാഥാർഥ്യമാകുന്നു. മേലുകാവ് മുതൽ പൂഞ്ചിറവരെയും അതിനുശേഷം കാഞ്ഞാറിലേക്കും 1.5 കിലോമീറ്റർ ദൂരവുമാണ് ടാറിങ് നടത്തുന്നത്. 11 കിലോമീറ്റർ വരുന്ന കാഞ്ഞാർ - കൂവപ്പള്ളി- ചക്കിക്കാവ് - ഇലവീഴാപൂഞ്ചിറ- മേലുകാവ് റോഡിന്‍റെ തകർന്ന് തരിപ്പണമായ ഭാഗമാണ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. ഇതിൽ പൂഞ്ചിറ മുതൽ ചക്കിക്കാവ് വരെ ഭാഗം സാധാരണ ടാറിങ്ങുമാണ് നടത്തുക. സംസ്ഥാന സർക്കാർ 11.12 കോടി അനുവദിച്ചിരുന്നു. പതിറ്റാണ്ടുകളുടെ സ്വപ്‌നമാണ് ഇതോടെ പൂർത്തിയാകുന്നത്. കരാറുകാരൻ ഉപേക്ഷിച്ചതിനാൽ 13 വർഷം മുമ്പ് നിലച്ചുപോയ റോഡിന്‍റെ നിർമാണം പുനരാരംഭിക്കുമ്പോൾ ഇലവീഴാപ്പൂഞ്ചിറ ടൂറിസം കേന്ദ്രത്തിലേക്ക് ഒട്ടേറെ സഞ്ചാരികൾക്ക് എത്തിച്ചേരാനാകും. ഇലവീഴാപ്പൂഞ്ചിറ - ഇല്ലിക്കൽ ടൂറിസം പദ്ധതിക്ക് ഉണർവാകും. രണ്ടു ജില്ലകളെ കൂട്ടിയോജിപ്പിക്കുന്ന ഹ്രസ്വദൂര റോഡായി ഇത് മാറും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി പ്രദേശത്തെ ജനത്തിന് 10 കിലോമീറ്ററിലേറെ ലാഭിക്കാൻ കഴിയും. ടാക്‌സി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കാൻ യാത്രക്കാരിൽനിന്ന് 1000 രൂപ വരെ വാടക ഈടാക്കിയിരുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാനടക്കം ആളുകൾ ഏറെ കഷ്ടപ്പെട്ടു. - tdl mltm5 കാഞ്ഞാർ-കാഞ്ഞിരംകവല റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
