Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:33 AM IST Updated On
date_range 7 Feb 2022 5:33 AM ISTഇരട്ടവീടുകൾ ഒറ്റവീടാക്കൽ പ്രഖ്യാപനത്തിലൊതുങ്ങി
text_fieldsbookmark_border
നാലുപതിറ്റാണ്ടിലധികമായി നിരവധി കുടുംബങ്ങൾ ഒരു ഭിത്തിക്ക് ഇരുവശങ്ങളിലായി നരകയാതന അനുഭവിക്കുന്നു മുട്ടം: മുട്ടം തോട്ടുങ്കര ലക്ഷംവീട് കോളനിയിലെ ഇരട്ടവീടുകൾ ഒറ്റവീടുകളാക്കൽ പദ്ധതി പ്രഖ്യാപനം നടത്തി ഏഴുമാസം കഴിഞ്ഞിട്ടും നടപടിയില്ല. ഒറ്റ വീടാക്കാൻ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ജൂണിലാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. പഞ്ചായത്ത് ജീവനക്കാർ വിവരശേഖരണവും നടത്തി. പിന്നീട് ഒന്നും സംഭവിച്ചില്ല. ഇരട്ടവീടുകൾ ഒറ്റവീടാക്കൽ പദ്ധതിയിൽപെടുത്തി വീട് നിർമിച്ചു നൽകുമെന്ന് സംസ്ഥാന സർക്കാറിന്റെ ഉത്തരവും ഇതിനിടെ പുറത്തുവന്നു. നാല് പതിറ്റാണ്ടിലധികമായി ഇവിടെ നിരവധി കുടുംബങ്ങൾ താമസിക്കുന്നത് ഒരുഭിത്തിക്ക് ഇരുവശങ്ങളിലായാണ്. ലക്ഷംവീട് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി പണിത വീടുകളാണ് ഇവ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന ഇത്തരം വീടുകൾ ഒറ്റവീടാക്കി മാറ്റിക്കഴിഞ്ഞു. തൊട്ടടുത്ത കുടയത്തൂർ പഞ്ചായത്തിലെ ഇരുപതോളം വീടുകൾ വർഷങ്ങൾക്കുമുമ്പേ ഒറ്റവീടുകളാക്കി മാറ്റി. ഇത്തരത്തിൽ മുട്ടത്തെ ഇരട്ടവീടുകളും എത്രയുംവേഗം ഒറ്റവീടാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 14 ഇരട്ടവീടുകളിലായി 28 കുടുംബങ്ങളാണ് താമസിക്കുന്നത്. ജീർണിച്ച വീടുകളിൽ ഏറെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞുകൂടുന്നത്. ഇരട്ട വീടുകളായതിനാൽ അറ്റകുറ്റപ്പണികളും ബുദ്ധിമുട്ടിലാണ്. ഓടുമേഞ്ഞ ചോർന്നൊലിക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണി ശ്രമകരമായതിനാൽ പടുത മേഞ്ഞാണ് ഇവർ കഴിഞ്ഞുകൂടുന്നത്. മുഴുവൻ ഇരട്ട വീടുകളും ഒറ്റവീടാക്കാൻ ഏകദേശം ഒന്നര കോടിയോളം രൂപ വേണ്ടിവരുമെന്ന് പറയുന്നു. അതേസമയം, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഈ സാമ്പത്തിക വർഷത്തെ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ പറഞ്ഞു. --------- tdl mltm തോട്ടുംകര കോളനിയിലെ ഇരട്ടവീടുകളിലൊന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
