Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:33 AM IST Updated On
date_range 7 Feb 2022 5:33 AM ISTനോ പാർക്കിങ് ബോർഡ് മറച്ച് സാനിറ്റൈസര്‍ ബൂത്ത്
text_fieldsbookmark_border
നെടുങ്കണ്ടം: കാഴ്ച മറയ്ക്കുന്ന ബോര്‍ഡുകളും മറ്റും നീക്കംചെയ്യുമെന്ന് വീമ്പിളക്കിയ ട്രാഫിക് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് അധികൃതര്‍തന്നെ നോ പാര്‍ക്കിങ് ബോര്‍ഡ് മറച്ച് സാനിറ്റൈസര്‍ ബൂത്ത് നിര്‍മിച്ചു. സംസ്ഥാന പാത കടന്നുപോകുന്ന നെടുങ്കണ്ടം ടൗണിലെ പടിഞ്ഞാറേ കവലയിലാണ് ബൂത്ത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന സാനിറ്റൈസര്‍ ബൂത്തില്‍ കാലിയായ കുപ്പിപോലും ഇല്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡ് മറച്ചാണ് നിലവിലെ ഭരണസമിതി സാനിറ്റൈസര്‍ ബൂത്ത് കെട്ടിപ്പൊക്കിയത്. ടൗണിന്റെ പ്രധാന ഭാഗങ്ങളില്‍ പത്ത് സ്ഥലത്താണ് സാനിറ്റെസര്‍ ബൂത്ത് സ്ഥാപിച്ചത്. ------- idl ndk നോ പാര്‍ക്കിങ് ബോര്‍ഡ് മറച്ച് നെടുങ്കണ്ടം ടൗൺ പടിഞ്ഞാറേ കവലയിലെ പഞ്ചായത്തിന്റെ സാനിറ്റൈസര്‍ ബൂത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
