Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാം ഞായറും ജനം...

മൂന്നാം ഞായറും ജനം വീട്ടിലിരുന്നു

text_fields
bookmark_border
തൊടുപുഴ: കോവിഡ്​ പ്രതിരോധത്തിന്‍റെ ഭാഗമായി തുടർച്ചയായി മൂന്നാമത്തെ ഞായറാഴ്ചയും ജനം വീട്ടിലിരുന്നു. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനം ഏറ്റെടുത്തു. അനാവശ്യയാത്രകളും പൊതു ചടങ്ങുകളും ഒഴിവാക്കിയതോടെ റോഡുകളിൽ ആളനക്കില്ലാതായി. നഗരങ്ങൾ ഹർത്താൽ പ്രതീതിയിലായിരുന്നു. വളരെ ചുരുക്കം കടകൾ തുറന്നെങ്കിലും തിരക്കുണ്ടായില്ല. പാഴ്​സൽ സർവിസ്​ മാത്രമായി ചില ഹോട്ടലുകൾ പ്രവർത്തിച്ചു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെ.എസ്​.ആർ.ടിസി ഏതാനും ദീർഘദൂര സർവിസുകൾ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ----- ചിത്രം - TDL KARIMBANTOWN കോവിഡ്​ പ്രതിരോധത്തിൽ ആളും ആരവവും ഒഴിഞ്ഞ ഇടുക്കി കരിമ്പൻ ടൗൺ ----- പട്ടികജാതി സംവരണം: തീരുമാനം സ്വാഗതാർഹം -സി.ഡി.സി തൊടുപുഴ: ദലിത്​ ക്രൈസ്തവ-മുസ്​ലിംകൾക്ക്​ പട്ടികജാതി പദവി നൽകാനുള്ള കേന്ദ്ര മന്ത്രിസഭ തീരുമാനം സ്വാഗതാർഹമാണെന്ന് കൗൺസിൽ ഓഫ്​ ദലിത്​ ക്രിസ്ത്യൻസ്​ കേരള സംസ്ഥാന കോഓഡിനേറ്റർ ജോർജ്​ മണക്കാടൻ പ്രസ്താവിച്ചു.​ പട്ടികജാതി സംവരണം: ഭരണഘടനവിരുദ്ധം -സാംബവ മഹാസഭ തൊടുപുഴ: ദലിത്​ ക്രിസ്ത്യൻ, ദലിത്​ മുസ്​ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ചേർക്കുന്ന നടപടി സാമൂഹിക നീതിക്കെതിരും ഭരണഘടന വിരുദ്ധവുമാണെന്ന്​ സാംബവ മഹാസഭ ജില്ല കമ്മിറ്റി. വിവിധ ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും പുലർത്തിപ്പോരുന്നവരെ ഒരുവിഭാഗത്തിൽപെടുത്തുന്നത്​ പുതിയ സംഘർഷങ്ങൾക്കാകും വഴിവക്കുക. യോഗത്തിൽ ജില്ല പ്രസിഡന്‍റ് എ.എ. മാധവൻ അധ്യക്ഷത വഹിച്ചു.​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story