Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:28 AM IST Updated On
date_range 7 Feb 2022 5:28 AM ISTപഴയ പാമ്പനാർ-മ്ലാമല റോഡ് നിർമാണം തുടങ്ങുന്നു
text_fieldsbookmark_border
പീരുമേട്: പഴയ പാമ്പനാറ്റിൽനിന്ന് ലാഡ്രം പുതുവയൽ-മ്ലാമലയിലേക്ക് റോഡ് നിർമാണം തുടങ്ങുന്നു. ആറ് കിലോമീറ്റർ റോഡ് നിർമിക്കുന്നതിന് 5.53 കോടിയാണ് അനുവദിച്ചത്. റോഡ് നിർമാണം പൂർത്തീകരിക്കുന്നതോടെ ആറ് കിലോമീറ്റർ ദൂരത്തിൽ പഴയ പാമ്പനാറ്റിൽനിന്ന് മ്ലാമലയിൽ എത്താം. ഇവിടെനിന്ന് എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളാരംകുന്നിലും തുടർന്ന് കുമളിക്കും വേഗത്തിൽ എത്താൻ സാധിക്കും. സ്വകാര്യ തേയില തോട്ടങ്ങളിലെ ഭൂമി ഏറ്റെടുക്കാൻ തടസ്സങ്ങൾ ഉണ്ടായതിനാൽ ഫണ്ട് അനുവദിച്ച് ഒരുവർഷം പിന്നിട്ടിട്ടും നിർമാണം ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ.എ, ജില്ല ഭരണകൂടം എന്നിവർ തോട്ടം ഉടമകളുമായി ഒരു വർഷത്തിനുള്ളിൽ നടത്തിയ നിരവധി ചർച്ചകളിലാണ് സ്ഥലം ഏറ്റെടുക്കാൻ സാധിച്ചത്. എം.പി ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. മ്ലാമലയിൽനിന്ന് മൂങ്കലർ രണ്ടാം ഡിവിഷൻ - വെള്ളാരംകുന്ന് എട്ട് കിലോമീറ്റർ ദൂരം വരുന്ന റോഡിന് 5.44 കോടിയും അനുവദിച്ചു. തോട്ടം കാർഷിക മേഖലകളിലൂടെ കടന്നുപോകുന്ന റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ഉൾനാടൻ മേഖലകൾക്ക് പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story