Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രളയത്തിൽ തകർന്ന...

പ്രളയത്തിൽ തകർന്ന റോഡിന് ഇനി എന്നാണ്​ ശാപമോക്ഷം

text_fields
bookmark_border
പ്രളയത്തിൽ തകർന്ന റോഡിന്  ഇനി എന്നാണ്​ ശാപമോക്ഷം
cancel
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽപ്പെട്ട രണ്ടര കിലോമീറ്റർ മാത്രം ദൂരമുള്ള പ്രളയത്തിൽ തകർന്ന ആന്‍റോപുരം - ചാലിസിറ്റി റോഡിന് നാലുവർഷമായിട്ടും ശാപമോക്ഷമില്ല. കൊച്ചി-മധുര നാഷനൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ്​ കൂടിയാണിത്. വാത്തിക്കുടി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽപ്പെട്ട റോഡ് പ്രധാനമന്ത്രിയുടെ പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തിയതാണ്. ജില്ല പഞ്ചായത്താണ് റോഡ് നന്നാക്കേണ്ടത്. രണ്ടു പ്രളയങ്ങൾക്കും കാലവർഷത്തിനും ശേഷം റോഡിൽ ടാറിങ്​ ഇല്ലെന്ന് നാട്ടുകാർ പറയുന്നു. പലതവണ മണ്ണിട്ടുനികത്തി കുഴിയടച്ചെങ്കിലും കഴിഞ്ഞകാലവർഷത്തിന്​ ശേഷം വീണ്ടും പഴയപടിയായി. ഇവിടെ താമസിക്കുന്ന നൂറിലധികം കുടുംബങ്ങളുടെ ഏക ആശ്രയം പുറം ലോകവുമായി ബന്ധപ്പെടാൻ ഈ റോഡു മാത്രമാണ്. ഒരു രോഗിയെ ആശുപത്രിയിലെത്തിക്കേണ്ടിവന്നാൽ എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയാണ്​. ----- ഫോട്ടോ തകർന്ന്​ തരിപ്പണമായ ആന്‍റോപുരം - ചാലിസിറ്റി റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story