Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:28 AM IST Updated On
date_range 7 Feb 2022 5:28 AM ISTവേനൽ ചൂട്: മൃഗങ്ങൾക്ക് വനത്തിൽ ജലം ഒരുക്കി വനം വകുപ്പ്
text_fieldsbookmark_border
തമിഴ്നാട് മേഖലയെ അപേക്ഷിച്ച് ജില്ലയിൽ കടുത്ത വേനലിലും നീർച്ചാലുകളിൽ വലിയ പ്രതിസന്ധിയില്ലെന്ന് അധികൃതർ തൊടുപുഴ: വേനൽ കടുത്തതോടെ കാട്ടാനയടക്കം വന്യമൃഗങ്ങൾ കാടുവിട്ട് ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് ഒഴിവാക്കാൻ കാട്ടിൽ തന്നെ വന്യമൃഗങ്ങൾക്ക് ജല ലഭ്യതയൊരുക്കി വനം വകുപ്പ്. സ്വാഭാവിക ജല സ്രോതസ്സുകൾ സംരക്ഷിച്ചും ഇല്ലാതായവ വീണ്ടെടുത്തും കാട്ടിൽ പരമാവധി ജലലഭ്യത ഉറപ്പുവരുത്താനാണ് ശ്രമം. കാട്ടിലെ കുളങ്ങൾ, നീർച്ചാലുകൾ, വെള്ളക്കെട്ടുകൾ എന്നിവ വന്യമൃഗങ്ങളെ ആകർഷിക്കുന്ന രീതിയിൽ പുനരുദ്ധരിക്കും. അടിഞ്ഞു കൂടിയ ചളി കോരിക്കളഞ്ഞ് ചപ്പു ചവറുകൾ മാറ്റുന്നുണ്ട്. അടിമാലി വനത്തിലെ പെരുമാൻ കുത്തിലെ 20 മീറ്റർ കുഴിയിലെ ചളി കോരി ജല സമൃദ്ധമാക്കി. വേനൽ കനക്കുന്നതോടെ തമിഴ്നാട് മേഖലയിൽ വ്യാപകമായി കുളങ്ങൾ വറ്റും. എന്നാൽ, ജില്ലയിൽ കടുത്ത വേനലിലും നീർച്ചാലുകളിൽ വലിയ പ്രതിസന്ധി ഉണ്ടാകാറില്ലെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. ജനവാസ മേഖലയിലേക്ക് വെള്ളംതേടി വന്യ മൃഗങ്ങൾ ഇറങ്ങുന്ന സംഭവങ്ങൾ കുറവാണ്. എങ്കിലും വേനൽ കനക്കുന്ന സാഹചര്യത്തിൽ വന മേഖലയോട് ചേർന്ന ജനവാസ മേഖലകളിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. വേനൽ കാലത്ത് എവിടെയെങ്കിലും ജലക്ഷാമം മൂലം വന്യ മൃഗങ്ങൾ ഇറങ്ങി വരുന്നുണ്ടോയെന്നും അവയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോ എന്ന് നിരീക്ഷിച്ചു വരുന്നതായും അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.വി. രതീഷ് 'മാധ്യമത്തോട്' പറഞ്ഞു. ----- TDL kulam അടിമാലി വനമേഖലയിലെ കുളം വന്യ മൃഗങ്ങൾക്കായി വനം വകുപ്പ് വൃത്തിയാക്കിയപ്പോൾ ------- തൊടുപുഴ നാലുവരിപ്പാതയില്‍ മാലിന്യം തള്ളി; ആരോപണം നിഷേധിച്ച് എറണാകുളം സ്വദേശി തൊടുപുഴ: വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരിപ്പാതയില്‍ മാലിന്യം തള്ളിയ എറണാകുളം തൃക്കാക്കര സ്വദേശിക്ക് തൊടുപുഴ നഗരസഭ ആരോഗ്യ വിഭാഗം 2000രൂപ പിഴ ചുമത്തി നോട്ടീസ് അയച്ചു. മാലിന്യത്തിൽനിന്ന് ലഭിച്ച ആധാര്‍ കാര്‍ഡ് നമ്പറിന്റെ പിന്നാലെ പോയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് നോട്ടീസ് നല്‍കിയത്. മൂന്നു ദിവസം മുമ്പാണ് പ്ലാസ്റ്റിക് പാഴ് വസ്തുക്കളും സ്‌നഗിയും കാര്‍ഡ്‌സിന് സമീപം നാലുവരിപ്പാതയില്‍ കണ്ടത്. ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എറണാകുളത്തുള്ള താന്‍ എങ്ങനെയാണ് തൊടുപുഴയില്‍ മാലിന്യം തള്ളുകയെന്ന ചോദ്യം ഉയർത്തി. എന്നാൽ, കാറിലോ മറ്റോ പോയപ്പോള്‍ വലിച്ചെറിഞ്ഞതാകാമെന്നാണ് ആരോഗ്യവിഭാഗം കരുതുന്നത്. പിഴയൊടുക്കുന്നതില്‍നിന്ന് ഒഴിവാകാനാവില്ലെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ്‌കുമാര്‍ പറഞ്ഞു. ----- TDL THODUPUZHA MALINYAM മാലിന്യം തള്ളിയ വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരിപ്പാതയില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story