Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിലയിടിവിൽ...

വിലയിടിവിൽ നട്ടംതിരിഞ്ഞ്​ ഇഞ്ചികർഷകർ

text_fields
bookmark_border
വിലയിടിവിൽ നട്ടംതിരിഞ്ഞ്​ ഇഞ്ചികർഷകർ
cancel
leeeeeeaaaaaaaaadddddddddddddd പ്രതിസന്ധിയിലായ കർഷകർ ഏറെ ഗുണമേന്മയുള്ള നാടന്‍ ഇനങ്ങൾ ഉൾപ്പെടെയുള്ള ഇഞ്ചികളുടെ കൃഷി ഉപേക്ഷിക്കുന്നു. മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റി ചുക്കിന് പുതിയ വിപണി കണ്ടെത്തണമെന്ന് കർഷകർ കട്ടപ്പന: ഹൈറേഞ്ചിലെ കർഷകരുടെ സ്വപ്നവിളയായിരുന്നു ഒരുകാലത്തു ഇഞ്ചികൃഷി. എന്നാൽ, ഇന്ന് സ്ഥിതി മാറി. ഇഞ്ചി കൃഷിയിൽനിന്ന്​ കർഷകർ ഓരോരുത്തരായി പിന്തിരിയുന്ന കാഴ്ചയാണ്​ മലയോരത്ത്. കിലോഗ്രാമിന് 120 രൂപ വരെ വില ലഭിച്ചിരുന്ന പച്ച ഇഞ്ചിക്ക് ഇന്ന് കിലോക്ക്​ 30 രൂപയാണ്. പലപ്പോഴും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയും. ചുക്ക് വില കിലോഗ്രാമിന് 135 രൂപയായാണ്​ ഇടിഞ്ഞത്. മുമ്പ്​ കിലോഗ്രാമിന് 300 രൂപവരെ ലഭിച്ചിരുന്നു. ഇഞ്ചികൃഷിയില്‍ ഉണ്ടായിരിക്കുന്ന വിലത്തകര്‍ച്ച കര്‍ഷകരെ വല്ലാതെ തളര്‍ത്തുകയാണ് . കാലാവസ്ഥ വ്യതിയാനം പ്രതികൂലമായതിന് പിന്നാലെ ഉല്‍പാദനത്തകർച്ചകൂടി വന്നതോടെയാണ് കര്‍ഷകരുടെ ജീവിതം വഴിമുട്ടിയത്​. വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് പ്രതീക്ഷിച്ച ഉല്‍പാദനത്തിന്‍റെ പകുതിപോലും ലഭിക്കാതെ വന്നതും വിളകള്‍ക്ക് മതിയായ വില ലഭിക്കാത്തതും കനത്ത തിരിച്ചടിയായി. പ്രധാന നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഇഞ്ചി, മാലി മുളക്, മഞ്ഞൾ തുടങ്ങിയ ഇടവിള കൃഷികളായിരുന്നു ഒരുകാലത്ത്​ ആശ്രയം. ഇപ്പോൾ പച്ച ഇഞ്ചി വ്യാപാരികൾക്ക് വേണ്ടാത്ത അവസ്ഥയാണ്. വിളവെടുപ്പ് കഴിഞ്ഞ ഉല്‍പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ചതിന്‍റെ പകുതിപോലും വില ലഭിക്കാത്തതിനാല്‍ വിറ്റഴിക്കാനാകാതെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. വില ഉയരുമെന്ന് പ്രതീക്ഷിച്ച് സൂക്ഷിച്ചുവെച്ച ചുക്കിന് മഴയെത്തുടർന്ന്​ പൂപ്പൽ ബാധിച്ചതും കര്‍ഷകര്‍ക്ക് വിനയായി. മേയ്‌, ജൂണ്‍ മാസങ്ങളിലാണ് ഇഞ്ചി പ്രധാനമായും നടുന്നത്. തുടക്കത്തില്‍ നല്ല മഴ ലഭിച്ചെങ്കില്‍ മാത്രമേ വിള മെച്ചമാകൂ. എന്നാല്‍, കഴിഞ്ഞ സീസണില്‍ കാലവര്‍ഷത്തിന്‍റെ തുടക്കത്തില്‍ ശക്തമായ മഴ ലഭിക്കാതിരുന്നത് ഇഞ്ചികൃഷിയെ ദോഷകരമായി ബാധിച്ചു. വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില അനിയന്ത്രിതമായി ഉയര്‍ന്നതും തൊഴിലാളികളുടെ കൂലിയില്‍ ഉണ്ടായ വര്‍ധനവും കണക്കിലെടുത്താല്‍ കര്‍ഷകര്‍ക്ക് മുടക്കുമുതല്‍ പോലും ലഭിക്കാതായി. ഈ സ്ഥിതി തുടരുന്നതിനാല്‍ പലരും കടക്കെണി ഭയന്ന് കൃഷി ഉപേക്ഷിക്കുകയാണ്. ഏറെ ഗുണമേന്മയുള്ള നാടന്‍ ഇഞ്ചിയിനങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്. കോവിഡ് കേസുകൾ ഉയർന്നതോടെ ആയുർവേദ മരുന്ന് കമ്പനികൾ ചുക്ക് ആവശ്യപ്പെട്ടുതുടങ്ങിയെങ്കിലും വില മാത്രം കാര്യമായി ഉയർന്നില്ല. മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റി ചുക്കിന് പുതിയ വിപണി കണ്ടെത്തിയാലേ ഇതിന്‍റെ വിലയിടിവ്​ ഒരു പരിധിവരെ തടയാനാകൂവെന്ന്​ കർഷകർ പറഞ്ഞു. ---------- ഫോട്ടോ. കർഷകർ വിൽപനക്കായി സൂക്ഷിച്ചിരിക്കുന്ന പച്ച ഇഞ്ചി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story