Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:28 AM IST Updated On
date_range 7 Feb 2022 5:28 AM ISTകർഷകരെ രക്ഷിക്കാൻ ആരുണ്ടിവിടെ...
text_fieldsbookmark_border
leeeeeeaaaaaaaaaaddddddddd പ്രതിസന്ധി മറികടക്കാനാകാതെ കുരുമുളക് കര്‍ഷകര്‍ * പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം അടിമാലി: വിളവെടുപ്പ് സീസണില്‍ വില ഇടിയുന്നത് കുരുമുളക് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. രണ്ടുമാസം മുമ്പ് 550 രൂപയോളം വിലവന്ന കുരുമുളകിന് ഇപ്പോഴത്തെ വില 460 നും താഴെയാണ്. ഇതിനു പുറമെ ഉൽപാദനക്കുറവും കര്‍ഷകരെ വലക്കുന്നു. രണ്ട് പ്രളയത്തിലും കുടിയേറ്റമേഖലയില്‍ ഏറ്റവുമധികം നാശം നേരിട്ടത് കുരുമുളക് കൃഷിക്കാണ്. 2018ലെ പ്രളയത്തില്‍മാത്രം 100 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഏക്കറുകണക്കിന് കൃഷിഭൂമിയിലെ കൊടികളാണ് പ്രളയത്തെ തുടര്‍ന്നു ദ്രുതവാട്ടത്തില്‍ നശിച്ചത്. കനത്തമഴയില്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടിനിന്ന് വേര് ചീഞ്ഞ് കൊടികള്‍ നശിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മഴ നീണ്ടുനിന്നതാണ് കൃഷിക്ക് തിരിച്ചടിയായത്. 350ഉം 400ഉം വില ലഭിച്ചിരുന്ന സ്ഥാനത്ത് 450ന് മുകളില്‍ വിലയുണ്ട്. 2020ലും 2021ലും കാലവര്‍ഷം നീണ്ടതാണ് കുരുമുളക് കൃഷിയെ സാരമായി ബാധിച്ചത്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ നാശം നേരിട്ടത് മാങ്കുളം, കൊന്നത്തടി, വാത്തിക്കുടി, കഞ്ഞിക്കുഴി, അടിമാലി വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധികളിലാണ്. കുരുമുളക് തോട്ടങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടപരിഹാര നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മിക്ക കര്‍ഷകരും കുരുമുളക് കൃഷി ഉപേക്ഷിച്ച സ്ഥിതിയാണ്. പരമ്പരാഗതമായി കുരുമുളക് കൃഷി ചെയ്യുന്ന കുടിയേറ്റക്കര്‍ഷകര്‍ മാത്രമാണ് കൃഷി ഉപേക്ഷിക്കാന്‍ മനസ്സില്ലാതെ തുടരുന്നത്. മാന്ദ്യത്തിലായ കര്‍ഷകരെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് കാണിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ് അധികൃതരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ജില്ലയില്‍ ഏലകൃഷി കഴിഞ്ഞാല്‍ കുരുമുളക് കൃഷിയാണ് കൂടുതല്‍. സര്‍ക്കാറിന്റെ തെറ്റായ ഇറക്കുമതിനയം അടക്കമുള്ളവയാണ് കുരുമുളക് കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണമെന്ന പരാതിയും വ്യാപകമാണ്. ഏലത്തിന്‍റെ ഉൽപാദനം വർധിച്ചതാണ് വില കുറയാന്‍ കാരണമെന്നും പറയുന്നുണ്ട്. കുരുമുളകിന് പുറമെ ഏലം, കൊക്കോ, ഏത്തവാഴ കൃഷിക്കാരും വലിയ പ്രതിസന്ധിയിലാണ്. ചരിത്രത്തിലെ ഏറ്റവും മോശമായ വിലയാണ് ഈ കൃഷികള്‍ക്കും ഉളളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story