Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 5:39 AM IST Updated On
date_range 6 Feb 2022 5:39 AM ISTപ്രസ് ഉടമയെ മർദിച്ചതിൽ പ്രതിഷേധിച്ചു
text_fieldsbookmark_border
തൊടുപുഴ: മൂന്നാറിലെ മരിയ പ്രസ് ഉടമ ഐസക്കിനെ മർദിച്ച് ഗുരുതര പരിക്കേൽപിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പ്രിന്റേഴ്സ് അസോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തിൽ തൊടുപുഴ മേഖല പ്രസിഡന്‍റ് ടോം ചെറിയാൻ, സെക്രട്ടറി ജോസ് മീഡിയ, ട്രഷറർ മനിൽ തോമസ്, പോൾസൺ ജെമിനി, ബിജി കോട്ടയിൽ, എ.എസ്. ജോമോൻ അജേഷ്, ജോസ് അക്ഷര എന്നിവർ സംസാരിച്ചു. ----------- റോഡിലെ പ്രശ്നക്കാരൻ അറസ്റ്റിൽ ചെറുതോണി: ജില്ല ആസ്ഥാനത്ത് യാത്രക്കാർക്കും വ്യാപാരികൾക്കും പൊതുശല്യമായി മാറിയ ഗാന്ധിനഗർ സ്വദേശി മനോഹരനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മനോഹരൻ കഴിഞ്ഞദിവസം റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ഇതുമൂലം വ്യാപാരികളും നാട്ടുകാരും വലഞ്ഞത് മണിക്കൂറുകളോളം. ഒടുവിൽ ഇയാളെ നടുറോഡിൽനിന്ന് ഒഴിവാക്കാൻ നാട്ടുകാർക്കും വ്യാപാരികൾക്കും പെടാപ്പാട് പെടേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story