Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനടപ്പാലത്തിന്‍റെ...

നടപ്പാലത്തിന്‍റെ നടുഭാഗം ഇടിഞ്ഞുവീണു

text_fields
bookmark_border
മറയൂർ: കൂടവയലിൽ നാഗർപള്ളം ആറിന് കുറുകെ നിർമിച്ച നടപ്പാതയിലെ പാലത്തിന്‍റെ നടുഭാഗം ഇടിഞ്ഞുവീണു. ഇതോടെ പ്രദേശവാസികൾക്ക്​ കിലോമീറ്ററുകൾ ചുറ്റേണ്ട സ്ഥിതിയാണ്​. കാർഷിക മേഖലയായ ഇവിടെ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ പുറത്തേക്ക്​ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. അധികൃതർ ഇടപെട്ട്​ അടിയന്തരമായി തകർന്ന ഭാഗം പുനഃസ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. TDL NADAPALAM കൂടവയലിലെ ഒരുവശം ഇടിഞ്ഞ് പാലം ----------- മറയൂരിൽ വാഹന പരിശോധന; രണ്ടുലക്ഷം പിഴ മറയൂര്‍: മോട്ടോര്‍ വാഹന വകുപ്പ് മറയൂർ മേഖലയിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ട്​ ലക്ഷം രൂപ പിഴ ഈടാക്കി. ഒറ്റ ദിവസം കൊണ്ട് കേരള -തമിഴ്‌നാട് അതിര്‍ത്തി മേഖലയായ മറയൂരില്‍ പിടികൂടി രജിസ്റ്റര്‍ ചെയ്തത് 32 കേസുകളാണ്. ഇതില്‍ അപകടകരമാകും വിധം വാഹനമോടിച്ച് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവവും ഉള്‍പ്പെടും. ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ശിപാര്‍ശ ചെയ്തതായി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓഫ് റോഡ് ജീപ്പ് സവാരി എന്ന പേരില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്​. ----- മത്സ്യസേവനകേന്ദ്രം; അപേക്ഷ ക്ഷണിച്ചു തൊടുപുഴ: ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യസേവനകേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യകര്‍ഷകര്‍ക്കു കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, മത്സ്യരോഗനിര്‍ണയം, ജലഗുണനിലവാര പരിശോധനകള്‍, മത്സ്യവിത്ത്, മത്സ്യത്തീറ്റ എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രഫഷനല്‍ ബിരുദമുള്ളവരും റോഡ് അരികില്‍ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ ഉള്ള 1000 സ്‌ക്വയര്‍ഫീറ്റ് കടമുറി സൗകര്യം ഉണ്ടാകണം. അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന്​ അക്വാകള്‍ച്ചര്‍ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പദ്ധതി തുകയായ 25 ലക്ഷം രൂപയുടെ 40 ശതമാനം ആണ് സബ്‌സിഡി. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 12ന് മുമ്പ് ഫിഷറീസ് അസി. ഡയറക്ടര്‍, ഇടുക്കി പൈനാവ് പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 8156871619 , 7025233647. ----- ജോലി ഒഴിവ് ഇടുക്കി: ആരോഗ്യകേരളം പദ്ധതിയിലേക്ക് ജെ.സി ക്വാളിറ്റി അഷ്വറന്‍സ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എച്ച്.എ അല്ലെങ്കില്‍ എം.എസ്​സി ഹോസ്പിറ്റല്‍ മാനേജ്മെന്‍റ്​, യോഗ്യത നേടിയതിനുശേഷം ഹോസ്പിറ്റലിലൊ ക്വാളിറ്റി അഷ്വറന്‍സ് ഹെല്‍ത്ത് കെയറിൽ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 2022 ഫെബ്രുവരി ഒന്നിന് 40 വയസ്സ് കവിയരുത്. കരാര്‍ നിയമനം മാസവേതനം 25,000 രൂപ. ഉദ്യോഗാര്‍ഥികള്‍ ആരോഗ്യ കേരളം വെബ്സൈറ്റില്‍ നല്‍കിയ ലിങ്കില്‍ ഫെബ്രുവരി 14 വൈകീട്ട് നാലിന്​ മുമ്പ്​ അപേക്ഷ നൽകണം. അപേക്ഷ ഓഫിസില്‍ നേരിട്ട് സ്വീകരിക്കില്ല. ഫോൺ: 04862 232221. www.arogyakeralam.gov.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story