Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 5:33 AM IST Updated On
date_range 6 Feb 2022 5:33 AM ISTകട്ടിൽവിതരണത്തിന് പുതിയ ഏജൻസിയെ കണ്ടെത്തും
text_fieldsbookmark_border
അടിമാലി: അടിമാലി പഞ്ചായത്തിലെ വയോജനങ്ങൾക്ക് വിതരണംചെയ്യാൻ എത്തിച്ച കട്ടിലുകളിൽ അഴിമതിയെന്ന യു.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതമെന്ന് എൽ.ഡി.എഫ് ഭരണസമിതി. നിലവാരമില്ലാത്ത കട്ടിലുകൾ തിരിച്ചെടുക്കാൻ കോൺട്രാക്ടർക്ക് നിർദേശം നൽകി. തിങ്കളാഴ്ച ചേരുന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പുതിയ ഏജൻസിയെ കണ്ടെത്തും. ആദ്യഘട്ടത്തിൽ എത്തിച്ച കട്ടിലുകൾ ഗുണനിലവാരം ഉറപ്പുവരുത്തി വിതരണം നടത്തിയിരുന്നു. രണ്ടാംഘട്ടത്തിൽ എത്തിച്ച കട്ടിലുകൾ ഗുണനിലവാരം ഇല്ലാത്തതിനാൽ വിതരണം തടഞ്ഞിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു, വൈസ് പ്രസിഡന്‍റ് മേരി തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ സി. ഡി. ഷാജി, റൂബി സജി, സൗമ്യ അനിൽ, സെക്രട്ടറി പി.കെ. സതീഷ് കുമാർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story