Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 5:33 AM IST Updated On
date_range 6 Feb 2022 5:33 AM ISTകടത്തിണ്ണകളിൽ രക്തക്കറ; പരിഭ്രാന്തരായി വ്യാപാരികൾ
text_fieldsbookmark_border
മൂലമറ്റം: കടയുടെ തിണ്ണയിലും തൊട്ടടുത്ത കലുങ്കിലും രക്തക്കറ കണ്ടത് മൂലമറ്റത്തെ വ്യാപാരികളെ പരിഭ്രാന്തരാക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞാർ എസ്.ഐ ഇസ്മായിലും സംഘവും സമീപ പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 10 മണിയോടെ വീണ്ടും എത്തിയ പൊലീസ് പഞ്ചായത്തിന്‍റെ സി.സി ടി.വി പരിശോധിച്ചപ്പോൾ ഒരാൾ കടത്തിണ്ണയിൽ കിടന്നതായി കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ അറക്കുളം ആലിൻചുവട് പെരുമ്പാറ അടിയിൽ സോമിയാണ് അവിടെയുണ്ടാായിരുന്നതെന്ന് കണ്ടെത്തി. ഇയാൾ വെള്ളിയാഴ്ച രാത്രി മദ്യപിച്ചശേഷം സ്റ്റാൻഡിൽ കിടന്നുറങ്ങി എഴുന്നേറ്റപ്പോൾ വീണ് തലക്ക് പരിക്കുപറ്റിയതാണെന്ന് വ്യക്തമായി. പൊലീസ് ഇയാളെ അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story