Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹൈറേഞ്ചിൽ...

ഹൈറേഞ്ചിൽ കുടിവെള്ളക്ഷാമം രൂക്ഷം

text_fields
bookmark_border
ഹെലി​ബേറിയ പദ്ധതി നടപ്പാക്കിയാൽ പെരുവന്താനം, കുട്ടിക്കാനം, പീരുമേട്, പാമ്പനാർ മേഖലകളിൽ ജലക്ഷാമം പരിഹരിക്കാം പീരുമേട്: വേനൽ കടുത്തതോടെ പെരുവന്താനം, പീരുമേട് പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പീരുമേട് താലൂക്കിലെ ആറ് പഞ്ചായത്തുകളിൽ കുടിവെള്ളം വിതരണം ചെയ്യാൻ സ്ഥാപിച്ച ഹെലിബേറിയ പദ്ധതി പൈപ്പ് ലൈൻ ഉപയോഗ ക്ഷമമല്ല. 2000ൽ ഉദ്​ഘാടനം ചെയ്ത പദ്ധതി 22 വർഷം പിന്നിടുമ്പോഴും ഭാഗികമായാണ് കമീഷൻ ചെയ്തത്. ഹെലി​ബേറിയ പദ്ധതി പൂർണമായും നടപ്പാക്കിയാൽ പെരുവന്താനം, കുട്ടിക്കാനം, പീരുമേട്, പാമ്പനാർ മേഖലകളിൽ ജലക്ഷാമം പരിഹരിക്കാം. കുട്ടിക്കാനത്തെ ഉയർന്ന മേഖലകളിൽ ജലവിതരണം നാമമാത്രമാണ്. ഹോട്ടലുകളിൽ വെള്ളം വിലയ്​ക്ക് വാങ്ങിയാണ് ഉപയോഗിക്കുന്നത്. പീരുമേട് മേഖലയിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത് ജലവിതരണത്തെ ബാധിക്കുന്നു. മിനി സിവിൽ സ്റ്റേഷന് സമീപം ഒരു മാസമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ ഉയർന്ന മേഖലകളിൽവെള്ളം എത്തുന്നില്ല. പെരുവന്താനം പഞ്ചായത്തിലെ കരണിക്കാട് കോളനി ഉൾപ്പെടെ മേഖലകളിൽ ജലക്ഷാമം രൂക്ഷമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story